CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 11 Seconds Ago
Breaking Now

ബോൾട്ടൻ മലയാളി കുര്യൻ ജോർജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി....

ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ ശ്രീ. കുര്യൻ ജോർജിന്റെ ഭാര്യ ശ്രീമതി. മിനി ജേക്കബിന്റെ പിതാവ് എരുമേലി പരുവനാനിയ്ക്കൽ  ജേക്കബ്ബ് തോമസ് (ചാക്കോ-75) നിര്യാതനായി. സംസ്കാരം ഇന്ന് വ്യാഴം (12/10/2017)  രാവിലെ 11 മണിക്ക് എരുമേലി അസംപ്ഷൻ ഫൊറോനാ ദേവാലയത്തിൽ. ഭാര്യ പാണപിലാവ് കണ്ടത്തിൽ കുടുംബാംഗമായ ത്രേസ്യാമ്മ.  മക്കൾ:- മിനി ജേക്കബ്ബ് ബോൾട്ടൺ,  മനോജ് (ടെക്നോ പാർക്ക്, തിരുവനന്തപുരം),  മായ. മരുമക്കൾ:- കുര്യൻ ജോർജ് കണിവേലിൽ( ബോൾട്ടൻ ), മിനി, ബെന്നി തോമസ് കണ്ടത്തിൽ. 

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്,  ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് കൊച്ചെട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.