CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Seconds Ago
Breaking Now

തുടുത്ത കവിള്‍ സ്വന്തമാക്കാനായി 28 കാരന്‍ ശസ്ത്രക്രിയ ചെയ്തു ; വ്യാജ ഡോക്ടര്‍ ' രൂപമാകെ മാറ്റി'

ശസ്ത്രക്രിയ പിഴച്ചതാണ് കാരണം.

തുടുത്ത കവിള്‍ സ്വന്തമാക്കണമെന്ന ആഗ്രഹവുമായി 28 കാരനായ കൊളംബിയ സ്വദേശി ഡോക്ടറെ സമീപിച്ചു.എത്ര പണം മുടക്കാനും തയ്യാറായ ജെര്‍സണ്‍ ട്രുജിലോ എന്ന യുവാവ് ഒടുവില്‍ പെട്ടുപോയി.സൗന്ദര്യ പ്രശ്‌നമൊന്നുമില്ലായിരുന്ന യുവാവ് ഓപ്പറേഷന്‍ കഴിഞ്ഞ് വീടെത്തിയപ്പോഴാണ് ഞെട്ടിയത്.ശസ്ത്രക്രിയയ്ക്ക് ശേഷം മുഖത്തെ മുറിവ് ഉണങ്ങുന്നില്ല.മുഖം കൂടുതല്‍ നീരുവച്ച് വികൃതമാകാന്‍ തുങ്ങി.പല മരുന്നുകളും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ കാര്യം മനസിലായി.ശസ്ത്രക്രിയ പിഴച്ചതാണ് കാരണം.

തുടുത്ത കവിളിനായി പ്രതീക്ഷയോടെ ചെയ്ത പ്രവര്‍ത്തി യുവാവിന്റെ മുഖം വികൃതമാക്കി.ഡോക്ടറെ പറ്റി കൂടുതല്‍ അന്വേഷിക്കാതെയാണ് സര്‍ജറി ചെയ്തത്.പിന്നീട് വ്യാജ ഡോക്ടര്‍ മുങ്ങി.എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനുമാകുന്നില്ല.മുഖം നീരു വച്ച് മുറിവില്‍ നിന്ന് ചോരയും വരുന്നു.ഇദ്ദേഹത്തിന്റെ മുഖത്തിന്റെ 50 ശതമാനത്തേയും നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട് .




കൂടുതല്‍വാര്‍ത്തകള്‍.