CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 45 Seconds Ago
Breaking Now

ഹെയിൽഷാമിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച എൽദോസിന് യുകെ മലയാളികൾ കണ്ണീരോടെ വിട നൽകി....

യുകെയുടെ വിവധ ഭാഗത്തില്‍ നിന്നുള്ളവര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി.

നവംബർ ആറാം തീയതി രാവിലെ ഈസ്റ്റ്ബോണിന് അടുത്തുള്ള ഹെയിൽഷാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ എൽദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും, കാർമ്മികരുടെയും  പ്രാർത്ഥനാനിർഭരമായ ശുശ്രൂഷകളുടെയും, സാനിധ്യത്തിൽ കുടുംബാംഗങ്ങളും  സുഹൃത്തുക്കളും  കണ്ണീരോടെ ഹെയിൽശാമിലെ സെന്റ് വിൽഫ്രഡ്‌ ചർച്ചിൽ വച്ച്  വിട നൽകി. 

കഴിഞ്ഞ പത്തു വർഷത്തോളമായി ഹെയിൽഷാമിൽ താമസിച്ചു വരുന്ന എൽദോസ് നെഞ്ചുവേദനയെ തുടർന്ന് ദിവസങ്ങളായി ഈസ്റ്റ്ബോൺ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തിൽ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേർത്തത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വിശ്രമത്തിൽ ആയിരുന്ന എൽദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയസ്തംഭനം നിമിത്തം മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ സെന്റ് വിൽഫ്രഡ് ചർച്ചിൽ വച്ച് നടന്ന പൊതുദർശന വേളയിലും, അകാലത്തിൽ പൊലിഞ്ഞ  കായിക സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിച്ചേർന്നത്.

ഉച്ചക്ക് 12 മണിയോടെ പൊതുദർശനത്തിന് വച്ച എൽദോസിനായി മാത്യുസ് മാർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ, ഫാദർ രാജു ചെറുവള്ളിൽ, ഫാദർ ബിജി ചേർത്തലാട്ട്, ഫാദർ ഗീവർഗീസ് തണ്ടായത്, ഫാദർ എബിൻ, ഫാദർ എൽദോസ് കവുങ്ങുംപള്ളിൽ, ഫാദർ ഫിലിപ്പ് എന്നീ കാർമ്മികർ ശുശ്രൂഷകൾ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദർശന വേളയിൽ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാർത്ഥനാനിർഭരമായ ശുശ്രൂഷകളിൽ പങ്കു കൊള്ളുകയും എൽദോസിന് അന്ത്യ പ്രണാമം അർപ്പിക്കുകയും ചെയ്തു. 

പെരുമ്പാവൂർ പുല്ലുവഴി ആയത്തുകുടി വീട്ടിൽ പൗലോസ് ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനായ എൽദോസിനെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ധനാഴ്ച (22/ 11 / 17 ) ഭൗതികശരീരം നാട്ടിലേക്ക് കൊണ്ട് പോയി വ്യാഴാഴ്ച നാട്ടിലെ ഇടവകപ്പള്ളിയിൽ സംസ്കരിക്കും. അനുപമ എൽദോസാണ് ഭാര്യ, ആറു വയസ്സുകാരി എലിസബത്തിനെയും, രണ്ടുമാസം പ്രായമുള്ള സമാന്തയെയുമാണ് മക്കൾ. 

എൽദോസിന്റെ അകാല വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിലും പ്രാർത്ഥനയിലും യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.