CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 46 Seconds Ago
Breaking Now

ഇനി ഇതും കൂടി ബന്ധിപ്പിക്കാത്ത കുറവേയുള്ളൂ; വോട്ടര്‍ ഐഡി കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് നല്ല കാര്യമെന്ന് 80% ജനങ്ങള്‍?

2015 ഫെബ്രുവരിയിലാണ് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡിയും, ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നിലവില്‍ സുപ്രീംകോടതിയുടെ സ്‌റ്റേ നിലവിലുണ്ട്. വോട്ടര്‍ ഐഡി, ആധാര്‍ ബന്ധിപ്പിക്കല്‍ ആവശ്യമാണെന്ന സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ചിരിക്കുന്നത്. 12 അക്ക ബയോമെട്രിക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ പരമോന്നത കോടതിയില്‍ അരങ്ങേറവെയാണ് സുപ്രധാനമായ സര്‍വ്വെഫലം പുറത്തുവരുന്നത്.

ലോക്കല്‍സര്‍ക്കിള്‍സ് എന്ന സിറ്റിസണ്‍ പ്ലാറ്റ്‌ഫോം സംഘടിപ്പിച്ച ഓണ്‍ലൈന്‍ സര്‍വ്വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് നല്ല കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ട് പോലുള്ള പരിപാടികള്‍ തടയാന്‍ ഇത് വഴിയൊരുക്കുമെന്ന് അവര്‍ കരുതുന്നു.

2015 ഫെബ്രുവരിയിലാണ് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. വ്യാജ വോട്ടര്‍മാരെ പടിക്ക് പുറത്താക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി എത്തിയതോടെ സുപ്രീംകോടതി ഈ നീക്കം തടഞ്ഞു.

ഈ സമയം കൊണ്ട് പോള്‍ പാനല്‍ 31 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ സ്വരൂപിച്ചിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ബാക്കിയുള്ള വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.





കൂടുതല്‍വാര്‍ത്തകള്‍.