CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 2 Seconds Ago
Breaking Now

ഈ വിരാട് കോഹ്‌ലിയെ കൊണ്ട് തോറ്റു; ബ്രാന്‍ഡ് മൂല്യത്തില്‍ ഷാറൂഖ് ഖാനെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍

രാജ്യത്തെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി ആരാണ്? എക്കാലവും ബോളിവുഡ് താരങ്ങള്‍ കൈയടക്കി വെച്ചിരുന്ന ഇന്ത്യയിലെ ബ്രാന്‍ഡ് രാജകിരീടം ചരിത്രത്തില്‍ ആദ്യമായി ഒരു ക്രിക്കറ്റ് താരം കൈയടക്കി. സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള താരമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വളര്‍ന്നിരിക്കുന്നു. 144 മില്ല്യണ്‍ ഡോളറാണ് വിരാടിന്റെ മൂല്യം.

കഴിഞ്ഞ വര്‍ഷം 56 ശതമാനം വളര്‍ച്ചയാണ് താരം നേടിയത്. 2016ല്‍ ബോളിവുഡിന്റെ കിംഗ് ഷാറൂഖ് ഖാനായിരുന്നു ബ്രാന്‍ഡുകളില്‍ ഒന്നാമത്. 131.2 മില്ല്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ മൂല്യം. ഈ വര്‍ഷം ഷാറൂഖ് രണ്ടാം റാങ്കിലേക്ക് താഴ്ന്നു. മൂല്യം 106 മില്ല്യണ്‍ ഡോളറായി കുറഞ്ഞു. 20% കുറവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ 2017 വരെയുള്ള കണക്കനുസരിച്ച് 20 ബ്രാന്‍ഡുകളെയാണ് കോഹ്‌ലി പ്രൊമോട്ട് ചെയ്യുന്നത്.

രണ്ടാം സ്ഥാനത്തുള്ള ഷാറൂഖ് 21 ബ്രാന്‍ഡുകളുടെ അംബാസിഡറാണ്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണ്‍ ആണ്. 23 ബ്രാന്‍ഡുകളാണ് ദീപികയുടെ സേവനം തേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 92.5 മില്ല്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കോഹ്‌ലിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതാണ് ഷാറൂഖിന് പാരയായത്. ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്യുന്ന 50% പരസ്യങ്ങളിലും സെലിബ്രിറ്റികള്‍ അഭിനയിക്കുന്നുവെന്നാണ് കണക്ക്.




കൂടുതല്‍വാര്‍ത്തകള്‍.