CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 7 Seconds Ago
Breaking Now

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം ; ഹൈക്കോടതിയെ സമീപിച്ചേക്കും

ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നീക്കം. ഇതു സംബന്ധിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയുമായി കൂട്ടിക്കാഴ്ച നടത്തി. ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഹൈക്കോടതിയിലെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കേസിന്റെ വിശദാംശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

നേരത്തെ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ദിലീപ് നല്‍കരുതെന്നും അത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങളിലെ ചില സംഭാഷണങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോയും രേഖകളും സഹിതം നൂറോളം രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യത്തിന്റെ പകര്‍പ്പും കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് ദിലീപ് അങ്കമാി കോടതിയില്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജിയില്‍ നടക്കുന്ന വാദത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസ് വിധി പറയാനായി 25 ലേക്ക് മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.