CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 31 Seconds Ago
Breaking Now

മോഹന്‍ലാലിന് പകരം മോഹന്‍ലാല്‍ മാത്രം ; പ്രണവിനേയും ലാലിനേയും താരതമ്യം ചെയ്യരുതെന്ന് ജീത്തു ജോസഫ്

മോഹന്‍ലാലിന് പകരം മോഹന്‍ലാല്‍ മാത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അദ്ദേഹത്തിന് പകരക്കാരനാവുകയല്ല മലയാള സിനിമയില്‍ ഒരു സ്ഥാനം ലഭിക്കാന്‍ കഴിവുള്ള നടനാണ് മകന്‍ പ്രണവെന്നും ജീത്തു ജോസഫ്.'അതെങ്ങെനെ മോഹന്‍ലാലിന് പ്രണവ് മോഹന്‍ലാലിന് പകരമാകും. മോഹന്‍ലാല്‍ എന്ന നടന് പകരമാകേണ്ട ആളല്ല പ്രണവ്. അങ്ങനെ ഒരിക്കലും ആകാന്‍ പാടില്ല. പ്രണവിന് സ്വന്തമായി ഒരു സ്‌പേയ്‌സ് ഉണ്ടാകണം. അത് നന്നായി മനസ്സിലാക്കുന്നയാള്‍ കൂടിയാണ് പ്രണവ്. താരത്തിന്റെ മകന്‍ ആണെന്നു വച്ച് അദ്ദേഹത്തിന് പകരം ആണ് മകന്‍ എന്നൊരിക്കലും പറയാന്‍ കഴിയില്ല. അത്തരത്തില്‍ താരതമ്യം ചെയ്യുന്നത് മോശമാണ്'. അഴിമുഖം നടത്തിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് മനസ്സുതുറന്നു. ലാലിനെ പകരമാവുമോ പ്രണവ് എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.

അതേസമയം ലാളിത്യമാണ് ഇരു നടന്‍മാരുടെയും പ്രത്യേകതയെന്നും ജീത്തു പറയുന്നു. സിനിമയുടെ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ രണ്ടുപേരും പ്രൊഫഷണലാണ്.

സംവിധായകനെ ബുദ്ധിമുട്ടിക്കാതെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന അഭിനേതാക്കളാണ് മോഹന്‍ലാലും മകന്‍ പ്രണവും. സംവിധായകന്‍ ആഗ്രഹിക്കുന്ന ഔട്ടപുട്ട് നല്‍കുന്നുവെന്നതാണ് ഇരുവരുടെയും പ്രത്യേകത. അതു തന്നെയാണ് ഇരു നടന്‍മാരുടെയും ക്വാളിറ്റിയെന്നും ജീത്തു ജോസഫ് പറഞ്ഞു.

പ്രണവ് മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി 26 ന് ആണ് തിയേറ്ററുകളിലെത്തുന്നത്. പ്രണവ് നായകനായെത്തുന്ന ആദി ഒരു എന്റര്‍ടെയ്‌നറാണ്. ആദിയെന്ന ചെറുപ്പക്കാരന്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ തരണം നടത്തുന്ന ആദിയുടെ ശ്രമങ്ങളും ആണ് ചിത്രം പറയുന്നത്. പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തില്ലെന്നും സംവിധായകന്‍

 




കൂടുതല്‍വാര്‍ത്തകള്‍.