CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 59 Seconds Ago
Breaking Now

താരനെ അകറ്റാൻ നാരങ്ങ

1 .നാരങ്ങയും നെല്ലിക്കയും

നിങ്ങളുടെ തലയോട്ടിയിൽ അടരുകളായി നിൽക്കുന്ന താരൻ എന്ന ബുദ്ധിമുട്ടിനെ നിയ​ന്ത്രിക്കുന്നതിൽ മുൻപന്തിയിലാണ്​ നാരങ്ങയും നെല്ലിക്കയും ചേർന്നുള്ള മിശ്രിതം. ഇവയുടെ സ്വാഭാവിക ഗുണം തലയുടെ ചർമത്തിലെ നിർജീവ കോശങ്ങളുടെ രൂപാന്തരണത്തെ തടയുന്നു. കൂടാതെ മങ്ങിയ മുടിയിഴകൾക്ക്​ തിളക്കവും നൽകുന്നു. രണ്ട്​ ടേപിൾ സ്​പൂൺ നാരങ്ങാ നീരിൽ അത്ര തന്നെ നെല്ലിക്കാ നീരും ചേർക്കുക. കോട്ടൺബാൾ ഉപയോഗിച്ച്​ ഇൗ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന്​ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

2. നാരങ്ങയും തൈരും

താരൻ നീക്കാനും ബലവത്തായ മുടിക്കും നാരങ്ങയും തൈരും ചേർത്ത മിശ്രിതം ഫലപ്രദമാണ്​. ഇവയിലെ സ്വാഭാവികമായ എൻസൈമുകളും ആസിഡുകളും താരൻ പൂർണമായും നീക്കാൻ സഹായിക്കുന്നു. രണ്ട്​ ടേബിൾ സ്​പൂൺ തൈരിൽ ഒരു ടേബിൾ സ്​പൂൺ നാരങ്ങാനീര്​ കലർത്തുക. മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്​ ശേഷം കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 

3. നാരങ്ങയും തേനും

നിങ്ങളുടെ മുടിയുമായി ബന്ധ​പെട്ട പല പ്രശ്​നങ്ങൾക്കുമുള്ള അവസാന ഉത്തരമാണ്​ തേനും നാരങ്ങയും ചേർന്ന മിശ്രിതമെന്ന്​ കാണാനാകും. ചർമത്തിനടിയിലെ ഫംഗൽപ്രവർത്തനങ്ങനെ നിയന്ത്രിക്കാൻ തേനിലെ ആന്‍റിമൈ​ക്രോബിയൽ, ആന്‍റിഇൻഫ്ലമേറ്ററി ഘടകങ്ങൾക്ക്​ സാധിക്കുന്നു. ഇൗ മിശ്രിതം തലയോട്ടിയെ ഇൗർപ്പമുള്ളതാക്കി നിർത്തുകയും വരണ്ടുണങ്ങുന്നതും ചൊറിച്ചിലും തടയുകയും ചെയ്യുന്നു. ഒരു ടേബിൾ സ്​പൂൺ ​നാരങ്ങാനീരും മൂന്ന്​ ടേബിൾ സ്​പൂൺ തേനും നന്നായി ചേർത്ത ശേഷം തലയോട്ടിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന്​ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 34 ദിവസം കൂടുമ്പോള്‍ ഇതാവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. 

4. നാരങ്ങയും മുട്ടയും

മുട്ട മുടിയിഴകൾക്ക്​ ഒരുക്കുന്ന സംരക്ഷണം സംബന്ധിച്ച്​ നമ്മുടെ മുത്തശ്ശിമാർ വെറുംവാക്ക്​ പറയുന്നതല്ല. അവർക്ക്​ അവരുടെതായ കാരണങ്ങളുണ്ട്​. ഒരു മുട്ടയും ഒരു ടേബിൾ സ്​പൂൺ നാരങ്ങാനീരും ചേർന്ന മിശ്രിതം താരൻ തടയാൻ മാത്രമല്ല, നിങ്ങളുടെ മുടിയിൽ മൊത്തത്തിൽ അത്​ഭുതങ്ങൾ വരുത്തും. മുട്ട സ്വാഭാവികമായ കണ്ടീഷണറും ചർമം ഉരിഞ്ഞുപോകാൻ സഹായിക്കുകയും ചെയ്യുന്നു. ഇൗ മിശ്രിതം നിർജീവ കോശങ്ങളുടെ രൂപാന്തരണത്തെ പ്രതിരോധിക്കുന്നു. അടിച്ച മുട്ടയിലേക്ക്​ നാരങ്ങാനീര്​ ചേർക്കുക. തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റ്​ കഴിഞ്ഞ്​ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 

5. നാരങ്ങയും തേയിലപ്പൊടിയും

​നാരങ്ങയുടെയും ചായപ്പൊടിയുടെയും ആൻറി മൈക്രോബിയൽ, ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ താരനുള്ള മികച്ച പ്രതിവിധിയും കരിഞ്ഞുണങ്ങിയ ചർമ കോശങ്ങളെ പുനരീജ്ജീവിപ്പിക്കാനും സഹായിക്കുന്നു.  രണ്ട്​ ടീ സ്​പൂൺ ചായപ്പൊടി അരക്കപ്പ്​ ചൂടുള്ള വെള്ളത്തിൽ ചേർക്കുക. അൽപ്പം കഴിഞ്ഞ്​ അതിലേക്ക്​ ഒരു ടീ സ്​പൂൺ നാരങ്ങാനീര്​ ചേർക്കുക. ഇൗ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഉപ​യോഗിക്കു​മ്പോള്‍ ചൂട്​ കുറഞ്ഞിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തണം. 20 മിനിറ്റിന്​ ശേഷം വെള്ളത്തിൽ കഴുകി കളയുക. 




കൂടുതല്‍വാര്‍ത്തകള്‍.