CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 13 Seconds Ago
Breaking Now

ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍

അജോയ് വര്‍മ്മ ചിത്രം നീരാളിയ്ക്കു ശേഷം മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ലൊക്കേഷനിലെത്തി. മാംഗ്ലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍. ഇത്തിക്കരപക്കിയുടെ വേഷമാണ് ഈ ചിത്രത്തില്‍ താരത്തിന്റേത്. സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. 19ാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്.

നിവിന്റെ കൊച്ചുണ്ണിയുടെയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെയും കോമ്പനിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

തെന്നിന്ത്യന്‍ നടി പ്രിയാ ആനന്ദാണ് കായംകുളം കൊച്ചുണ്ണിയില്‍ നായിക. സണ്ണി വെയ്ന്‍, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.