CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 53 Minutes 12 Seconds Ago
Breaking Now

മാമാങ്കത്തില്‍ മമ്മൂട്ടി നാലു ഗെറ്റപ്പിലെത്തും

മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തിന്റെ ഷൂട്ടിങ് മംഗലാപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ചിത്രീകരണം ആരംഭിച്ചതിനുശേഷം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നാണ് സംവിധായകന്‍ രാജീവ് പിള്ള അറിയിച്ചിരുന്നത്. 16ാം നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്‌ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ കണക്ക് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. സാധാരണയായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.