CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 18 Seconds Ago
Breaking Now

വിധവയാക്കിയിട്ടും കലി തീരുന്നില്ല !! കെ കെ രമയ്‌ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞ സൈബര്‍ ആക്രമണം ; ഇതും സഖാക്കളോ ?

ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി രംഗത്തുവരികയാണ് ചിലര്‍,

ആരോടെങ്കിലും വിരോധം തോന്നിയാല്‍ സോഷ്യല്‍മീഡിയ വഴി വാതോരാതെ അശ്ലീലം വിളമ്പുന്ന വൃത്തികെട്ട സംസ്‌കാരം മലയാളിയെ നാണം കെടുത്തുന്നു. സഖാക്കള്‍ മോശമായി ഒരു സ്ത്രീയെ അധിക്ഷേപിച്ചിട്ടും ആരും പ്രതികരിക്കാന്‍ പോലുമില്ല !

ടിപി ചന്ദ്രശേഖറിന്റെ ഭാര്യയോടുള്ള കലി അടങ്ങുന്നില്ല സിപിഐഎം സൈബര്‍ സഖാക്കള്‍ക്ക്, ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി രംഗത്തുവരികയാണ് ചിലര്‍, വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്‌ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷണമായത്.

യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്.

വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14 യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി.വേണുഗോപാല്‍ എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.എസ് ഹരിഹരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍മീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിക്കുന്നത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കെകെ രമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍ തിരശീലയ്ക്ക് പിന്നിലാണ്. ആര്‍എംപി തന്നെയാണോ ടിപി കൊലക്കേസില്‍ എന്ന് അന്വേഷിക്കേണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 

താന്‍ അര്‍ഹിക്കുന്ന പുഛത്തോടെ സൈബര്‍ ആക്രമണത്തെ തള്ളുന്നുവെന്ന് രമ പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.