CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 46 Seconds Ago
Breaking Now

ലഗേജുകളില്‍ വ്യാപക മോഷണം ; കരിപ്പൂരില്‍ യാത്രക്കാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും പണവും

സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണറേറ്റും കരിപ്പൂര്‍ പോലീസും അന്വേഷണം തുടങ്ങി.

വിമാന യാത്രക്കാരുടെ ലഗേജുകളില്‍ വ്യാപക മോഷണം. കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് ബാഗേജുകള്‍ കിട്ടിയപ്പോഴാണ് പലരും പണവും സ്വര്‍ണ്ണവും നഷ്ടമായത്. ആറുപേര്‍ എയര്‍ഇന്ത്യയ്ക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കി.

സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണറേറ്റും കരിപ്പൂര്‍ പോലീസും അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 ദുബായ് കോഴിക്കോട് വിമാനത്തിലെ ആറു യാത്രക്കാര്‍ക്ക് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും ഇത്തരത്തില്‍ നഷ്ടമായി.

ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബഗേജുകളിലാണ് മോഷണമുണ്ടായത്. സ്വര്‍ണ്ണവും വിദേശ കറന്‍സിയും ബ്രാന്‍ഡഡ് വാച്ചുകളുമാണ് നഷ്ടമായത്. ബാഗേജ് കൈപ്പറ്റിയപ്പോഴാണ് ലോക്കുകള്‍ പൊട്ടിച്ചത് മനസിലായത്. ചില സിബുകള്‍ വലിച്ചു പൊട്ടിച്ച നിലയിലുമായിരുന്നു. വിലപ്പെട്ട സാധനങ്ങള്‍ കവര്‍ന്ന ശേഷമാണ് പെട്ടി ഉടമയ്ക്ക് കിട്ടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.