CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 20 Minutes 35 Seconds Ago
Breaking Now

സ്വന്തം കുഞ്ഞിനോട് എങ്ങിനെ ചെയ്യാന്‍ കഴിഞ്ഞു ഈ ക്രൂരത? ഏഴ് ആഴ്ച പ്രായമുള്ള കുഞ്ഞിന് പാലില്‍ വിഷാദത്തിനുള്ള മരുന്ന് ചേര്‍ത്ത് വിഷമാക്കി; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ കോടതി മുറിയില്‍ നിന്ന് കരഞ്ഞിട്ടെന്ന് കാര്യം?

ഏഴ് ആഴ്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.

ഇതുപോലുള്ളവരൊക്കെ തിരിച്ചറിയണം ആ വേദന. സ്വന്തം കുഞ്ഞിനെ നിര്‍ദാക്ഷിണ്യം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുമ്പോള്‍ ആ കുഞ്ഞ് അനുഭവിക്കാന്‍ ഇടയുള്ള ഒരു അങ്കലാപ്പുണ്ട്. ശ്വാസം അകത്തേക്ക് എടുക്കാന്‍ കഴിയാതെ, തലച്ചോറിലേക്ക് ജീവശ്വാസം എത്താതെ, ഒന്ന് ശക്തമായി പ്രതിരോധിക്കാന്‍ പോലും കഴിയാതെ പോകുന്ന അവസ്ഥ. സ്വന്തം കുഞ്ഞിനെ കൊന്ന കുറ്റത്തിന് കോടതി മുറിയില്‍ എത്തിനില്‍ക്കുമ്പോള്‍ കരയുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ആ കുഞ്ഞ് അനുഭവിച്ച വേദന ഒരായിരം വട്ടം അനുഭവിക്കുക തന്നെ വേണം. പാലില്‍ വിഷം കലര്‍ത്തിയും ശ്വാസം മുട്ടിച്ചുമായിരുന്നു കൊലയെന്ന് 22 വയസ്സുള്ള അമ്മ ഹന്ന ടര്‍ട്ടില്‍ കോടതിയില്‍ സമ്മതിച്ചു.

നോര്‍ത്ത് വെയില്‍സിലെ ഷോട്ടണില്‍ താമസിച്ച് വന്നിരുന്ന ടര്‍ട്ടില്‍ ഒടുവില്‍ നാടകീയമായി ആ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏഴ് ആഴ്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. താന്‍ ഒരു മോശം അമ്മയാണെന്ന് ആരോ പറയുന്നത് പോലെ തോന്നിയിരുന്നതായി ടര്‍ട്ടില്‍ അവകാശപ്പെടുന്നു. ഒരു കുഞ്ഞിനെ ലഭിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നും തോന്നിയിരുന്നു. ഒടുവിലാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കൊലപാതകം ഒറ്റയടിക്ക് ആയിരുന്നില്ലെന്നതാണ് അതിലേറെ ദയനീയം.

പത്ത് ദിവസക്കാലത്തിനിടെ മൂന്ന് തവണയാണ് മകന്‍ ജെയിംസ് ഹ്യൂഗ്‌സിനെ ശ്വാസം മുട്ടിച്ച് രസിച്ചത്. പക്ഷെ മൂന്നാമത്തെ കളി മറികടക്കാന്‍ കുഞ്ഞിന് സാധിച്ചില്ല. ആ തവണ മരണം അവനെ കീഴടക്കി. കുഞ്ഞ് ശ്വാസം കിട്ടാനായി പോരാടുമ്പോള്‍ വായും മൂക്കും പൊത്തിപ്പിടിച്ചാണ് ടര്‍ട്ടില്‍ മകന്റെ ജീവന്‍ കവര്‍ന്നത്. 2016 മെയില്‍ നടന്ന കൊലപാതകക്കുറ്റം ടര്‍ട്ടില്‍ ഇന്നലെ മോള്‍ഡ് ക്രൗണ്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു. ആ സമയത്ത് പങ്കാളി ഇയാന്‍ ഹ്യൂഗ്‌സിനും, അമ്മ കാത്‌ലീനും ഒപ്പം താമസിച്ചിരുന്ന ഷോട്ടണിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവങ്ങള്‍. കുഞ്ഞിനെ അനാവശ്യമായി ബുദ്ധിമുട്ടിച്ച മൂന്ന് സംഭവങ്ങളും ഇവര്‍ സമ്മതിച്ചു. സ്വന്തം മരുന്ന് പാല്‍ക്കുപ്പിയില്‍ ഇട്ട് വിഷമായി നല്‍കിയത് ഉള്‍പ്പെടെയാണ് ടര്‍ട്ടില്‍ സമ്മതിച്ചത്.

ആദ്യ ഘട്ടത്തില്‍ സംഭവങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ഒരു സോഷ്യല്‍ വര്‍ക്കറോട് ടര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. ഒരു നഴ്‌സിനോടും ഈ കുറ്റസമ്മതം നടത്തി. ജീവപര്യന്തം ശിക്ഷ തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്, അതിന്റെ തോത് മാത്രം സ്ഥിരീകരിച്ചാല്‍ മതിയാകും.




കൂടുതല്‍വാര്‍ത്തകള്‍.