CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 14 Minutes 1 Seconds Ago
Breaking Now

കലണ്ടറില്‍ നഗ്നത കാട്ടി അസമീസിനെ മാനം കെടുത്തിയെന്ന ആരോപണം ; പ്രിയങ്കയ്ക്ക് പിന്തുണയുമായി നിരവധി പേര്‍

കലണ്ടര്‍ വിവാദത്തില്‍ പ്രിയങ്കയ്ക്കു പിന്തുണയുമായി അസമീസ് താരങ്ങള്‍. പ്രിയങ്കയെ അപമാനിയ്ക്കുന്നതിന് തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് മുന്‍ നിര താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. കലണ്ടറിലെ ചിത്രം അനാദരവ് ഉണ്ടാക്കുന്നതാണെന്ന് തനിയ്ക്ക് തോന്നിയില്ലെന്നായിരുന്നു പ്രശസ്ത നടി പരിണീത ബ്രോത്കൗറിന്റെ അഭിപ്രായം.

കലണ്ടറില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് പ്രിയങ്ക ചോപ്ര ആസാമിന്റെ മാനം കെടുത്തിയെന്ന ആരോപണവുമായി് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരായ നന്ദിതാ ദാസ്, രൂപ ജ്യോതി കുര്‍മി എന്നിവര്‍ രംഗത്തു വന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. അസമിന്റെ ടൂറിസം കലണ്ടറില്‍ മാറിടം കാട്ടുന്ന തരത്തില്‍ അല്‍പ്പവസ്ത്രധാരിണിയായ പ്രിയങ്കയുടെ ചിത്രമുള്‍പ്പെടുത്തിയത് അസമിന്റെ സംസ്‌കാരത്തെ അപമാനിയ്ക്കുകയാണെന്നാണ് നേതാക്കളുടെ ആരോപണം.

നിലവില്‍ അസം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് നടി. എന്നാല്‍ ഇതുപോലെ അസമിന്റെ സംസ്‌കാരത്തെ അപമാനിച്ച പ്രിയങ്കയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു് ഇവരുടെ ആവശ്യം. ധാരാളം അസമീസ് നടികള്‍ ഉണ്ടായിരുന്നിട്ടും പ്രിയങ്കയെ തന്നെ എന്തിനാണ് ഈ കലണ്ടറിലേയ്ക്ക് കാസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്കു മനസിലായില്ലെന്നും അംബാസിഡറാകാന്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. അതേസമയം ഇരുവര്‍ക്കുമുള്ള മറുപടിയുമായി അസം ടൂറിസം കോര്‍പറേഷന്‍ ചെയര്‍മാന്‍ ജയന്ത മല്ല ബുര്‍ഹ രംഗത്തു വന്നു. കലണ്ടര്‍ നിര്‍മ്മിച്ചത് അസം ടുറിസത്തെ അന്താരാഷ്ട്രതലത്തില്‍ എത്തിക്കാനാണ്. പ്രിയങ്കയെന്നാല്‍ ഇന്ത്യന്‍ സിനിമാതാരം മാത്രമല്ല, ആഗോള തലത്തില്‍ ശ്രദ്ധേയയായ വനിത കൂടിയാണ്. അവര്‍ ഒരിയ്ക്കലും അസമിന്റെ സംസ്‌കാരത്തെ അപമാനിയ്ക്കുകയില്ല. അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.