CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 51 Seconds Ago
Breaking Now

യുകെ പാര്‍ലമെന്റിന് മുന്നില്‍ ഇന്ത്യക്കാരന് നേരെ വംശീയാതിക്രമം; ബ്രിട്ടീഷ് സിഖ് എംപിയെ കാണാനെത്തിയ സിഖ് വംശജന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച വെള്ളക്കാരന്‍ ഓടിരക്ഷപ്പെട്ടു

സിഖ് ലേബര്‍ എംപി തന്‍മന്‍ജീത്ത് സിംഗ് ദേശിയെ കാണാനായി എത്തിയപ്പോഴാണ് രവ്‌നീതിന് നേരെ അക്രമം നടന്നത്

യുകെ പാര്‍ലമെന്റിന് മുന്നില്‍ ഇന്ത്യക്കാരന് നേരെ വംശീയ അതിക്രമം. പഞ്ചാബില്‍ നിന്നുമുള്ള 37-കാരന്‍ രവ്‌നീത് സിംഗിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാനായിരുന്നു വെള്ളക്കാരന്റെ ശ്രമം. ബ്രിട്ടീഷ് പാര്‍ലമെന്ററി എസ്റ്റേറ്റിലെ പോര്‍ട്ടകള്ളിസ് ഹൗസില്‍ സിഖ് ലേബര്‍ എംപി തന്‍മന്‍ജീത്ത് സിംഗ് ദേശിയെ കാണാനായി എത്തിയപ്പോഴാണ് രവ്‌നീതിന് നേരെ അക്രമം നടന്നത്.

പാര്‍ലമെന്ററി എസ്റ്റേറ്റില്‍ കടക്കാനായി ക്യൂവില്‍ നില്‍ക്കവെയായിരുന്നു 'മുസ്ലീം ഗോ ബാക്ക്' എന്നുവിളിച്ച അക്രമി രവ്‌നീതിന് അരികിലെത്തിയത്. സിഖ് വംശജന്റെ തലപ്പാവ് പിടിച്ചുവലിച്ച് മാറ്റാനായിരുന്നു ഇയാളുടെ ശ്രമം. അകത്തേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു അക്രമമെന്ന് രവ്‌നീത് വ്യക്തമാക്കി.

'എന്റെ തലപ്പാവ് അയാള്‍ പിടിച്ച് വലിച്ചു. പകുതി മാറിയപ്പോയെങ്കിലും മുറുക്കെ പിടിച്ചതിനാല്‍ അഴിഞ്ഞ് പോയില്ല. കൂടുതല്‍ അക്രമത്തിലേക്ക് പോകും മുന്‍പ് ചോദ്യം ചെയ്തതോടെ അയാള്‍ ഓടിക്കളഞ്ഞു', രവ്‌നീത് പറയുന്നു.

വംശീയപരമായ അധിക്ഷേപം നടത്തിയത് ഇംഗ്ലീഷിലല്ല മറ്റൊരു ഭാഷയിലാണെന്നും രവ്‌നീത് കൂട്ടിച്ചേര്‍ത്തു. അക്രമിയുടെ ഭാഷ ഇംഗ്ലീഷായിരുന്നില്ല. മുസ്ലീം ഗോ ബാക്ക് എന്നത് മാത്രമായിരുന്നു വ്യക്തമായത്. രവ്‌നീതിനെ സ്വീകരിക്കാനെത്തിയ ലേബര്‍ എംപി ദേശി സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നെ കാണാനെത്തിയ ഒരു അതിഥിയുടെ തലപ്പാവ് തട്ടിമാറ്റാന്‍ വിദ്വേഷം നിറഞ്ഞ ഒരാള്‍ എത്തിയെന്നായിരുന്നു ദേശി ട്വീറ്റ് ചെയ്തത്. കര്‍ശനമായ നടപടി ഇയാള്‍ക്കെതിരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നടന്ന സംഭവത്തെക്കുറിച്ച് വൈകുന്നേരം 5. 20നാണ് പോലീസിന് വിവരം ലഭിച്ചത്. കേസ് അന്വേണം നടക്കുകയാണെന്നും അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.