CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 26 Seconds Ago
Breaking Now

മലയാളി നഴ്‌സ് ബ്രിട്ടനില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു ; യുകെയിലെത്തിയിട്ട് ഒരു വര്‍ഷം മാത്രം

യുകെയിലെത്തി പുതിയ ജീവിതം തുടങ്ങി രണ്ടു മാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ചു മരിച്ചത്.

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയ ജീവിതം തുടങ്ങി രണ്ടു മാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഭര്‍ത്താവ് സനില്‍ മാത്യു, ഏക മകന്‍ ആന്റോ സനില്‍. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്‌നോബി കെയര്‍ഹോിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫായി ജോലി ചെയ്യുകയാണ്.

സ്‌നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബറോയില്‍ ഇവരുടെ അരികിലാണ് താമസം.




കൂടുതല്‍വാര്‍ത്തകള്‍.