CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 31 Seconds Ago
Breaking Now

ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെ ; സുപ്രീം കോടതി

ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമായിരുന്നു ഹാദിയയുടേതെന്ന് സുപ്രീം കോടതി. ഹാദിയയുടേത് മാനഭംഗ കേസല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഹാദിയയെ വീട്ടുതടങ്കലില്‍ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയാല്‍ അത് സര്‍ക്കാര്‍ അന്വേഷിക്കണം. ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

അടുത്ത മാസം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഷെഫിന്‍ ജഹാനൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ പറഞ്ഞു. വീട്ടുകാര്‍ വീട്ടുതടങ്കലില്‍ വച്ച് മയക്കുമരുന്ന് നല്‍കി എന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ പിതാവ് അശോകന്‍ കൂടുതല്‍ സമയം ചോദിച്ചു. ഹാദിയയെ സിറിയയിലേക്ക് കടത്തുകയാണ് ലക്ഷ്യം. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല പ്രശ്‌നം മകളുടെ സുരക്ഷ മാത്രമാണ് താന്‍ നോക്കുന്നതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.