CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 18 Seconds Ago
Breaking Now

ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തി ബിബിസി; ഏപ്രില്‍ 1 മുതല്‍ 3.50 പൗണ്ട് ഉയര്‍ത്തി വാര്‍ഷിക ചാര്‍ജ്ജ് 150.50 പൗണ്ടാക്കും; വര്‍ദ്ധനവ് 2010ന് ശേഷം ആദ്യം

ഏപ്രില്‍ 1ന് ശേഷം വാങ്ങുന്ന അല്ലെങ്കില്‍ പുതുക്കുന്ന പ്ലാനുകള്‍ക്ക് പുതിയ ഫീസ് നല്‍കണം.

ടിവി ലൈസന്‍സ് ചെലവ് 3.50 പൗണ്ട് ഉയര്‍ത്തി 150.50 പൗണ്ടായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പ്രേക്ഷകരുടെ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കും. ഏപ്രില്‍ 1 മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏഴ് വര്‍ഷക്കാലത്തിനിടെ ആദ്യമായാണ് വര്‍ദ്ധനവ് നടപ്പാക്കുന്നത്. പണപ്പെരുപ്പത്തോടൊപ്പം നിരക്ക് വര്‍ദ്ധനയും ഉണ്ടാകുമെന്ന് മന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ലിംഗവ്യത്യാസം അനുസരിച്ച് ശമ്പളം നല്‍കുന്നതായുള്ള ആരോപണം നേരിടുകയാണ് ബിബിസി കോര്‍പ്പറേഷന്‍. ഇതിനിടെയാണ് ജനങ്ങളില്‍ നിന്നും പിരിവ് നടത്താന്‍ തീരുമാനം പ്രഖ്യാപിക്കുന്നത്. ശമ്പളത്തിലെ വേര്‍തിരിവ് ചൂണ്ടിക്കാണിച്ച് ബിബിസി ചൈന എഡിറ്റര്‍ സ്ഥാനത്ത് നിന്നും കാരി ഗ്രേസി രാജിവെച്ച് എംപിമാര്‍ക്ക് തെളിവ് നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഡയറക്ടര്‍ ജനറല്‍ ലോര്‍ഡ് ടോണി ഹാളിനെ എംപിമാര്‍ നിര്‍ത്തിപ്പൊരിച്ചിരുന്നു. 

ടിവിയില്‍ പരിപാടി കാണിക്കുമ്പോഴും, ബിബിസി പ്രോഗ്രാമുകള്‍ ഐപ്ലെയറില്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ലൈസന്‍സ് ആവശ്യമാണ്. ടിവി സെറ്റ്, കമ്പ്യൂട്ടര്‍, മറ്റേതെങ്കിലും ഉപകരണത്തിന്റെ ഉപയോഗം എന്നിവ നോക്കിയാണ് ചാര്‍ജ്ജ് ഈടാക്കുക. ലൈസന്‍സ് പുതുക്കാനുള്ള ഓര്‍മ്മപ്പെടുത്തലിനൊപ്പം പുതിയ ലൈസന്‍സ് ഫീയും വ്യക്തമാക്കുന്ന പ്ലാന്‍ ലഭിക്കും. ഏപ്രില്‍ 1ന് ശേഷം വാങ്ങുന്ന അല്ലെങ്കില്‍ പുതുക്കുന്ന പ്ലാനുകള്‍ക്ക് പുതിയ ഫീസ് നല്‍കണം. 

ഏപ്രില്‍ 1ന് മുന്‍പ് ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമില്‍ ലൈസന്‍സ് വാങ്ങിയവര്‍, ഡയറക്ട് ഡെബിറ്റ് മാസതവണയായും, ആഴ്ചയിലെ ക്യാഷ് പെയ്‌മെന്റായും നല്‍കുന്നവര്‍ ലൈസന്‍സ് പുതുക്കുന്നത് വരെ മൊത്തം 147 പൗണ്ട് അടയ്ക്കണം. മാര്‍ച്ചില്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നത് 147 പൗണ്ട് അടച്ചാല്‍ കുറച്ച് ലാഭം ലഭിക്കുമെന്ന് ടിവി ലൈസന്‍സിംഗ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.