CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 57 Seconds Ago
Breaking Now

ഡ്യൂട്ടിയിലിരിക്കേ മൊബൈലുപയോഗിച്ചാല്‍ ജോലി പോകും ; കെ എസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

ഒട്ടേറെ വ്യക്തികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ കെഎസ്ആര്‍ടിസി ഡ്രൈവറായി തുടരുന്നത് അംഗീകരിക്കാനാകില്ല സര്‍ക്കുലറില്‍ വ്യക്തമാക്കി

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് എംഡിയുടെ നിര്‍ദേശം. വാഹനം ഓടിക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ശരിയാക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നു ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡി എ.ഹേമചന്ദ്രന്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്.

യാത്രക്കാരുടെ സുരക്ഷ ഓരോ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവിങ് വേളയില്‍ പൂര്‍ണ ജാഗ്രത ഉണ്ടാകണം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതു സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തിയാണ്. അതു നിയമവിരുദ്ധവുമാണ്. ഒട്ടേറെ വ്യക്തികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ കെഎസ്ആര്‍ടിസി ഡ്രൈവറായി തുടരുന്നത് അംഗീകരിക്കാനാകില്ല സര്‍ക്കുലറില്‍ വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം പൂര്‍ത്തിയാക്കി ജോലിയില്‍നിന്നു നീക്കം ചെയ്യുമെന്നും മുന്നറിപ്പുണ്ട്.

ബുധനാഴ്ച കോട്ടയത്തുനിന്നു കുമളിയിലേക്കു പോയ ബസിലെ ഡ്രൈവര്‍ ജോലിക്കിടെ മൊബൈല്‍ ഫോണ്‍ നന്നാക്കിയത് യാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.