CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 39 Seconds Ago
Breaking Now

ചർമ്മ സൗന്ദര്യം വീണ്ടെടുക്കാൻ സ്ട്രോബെറി

മുഖക്കുരു തടയാം

 

ഏതാനും സ്​​ട്രോബറി എടുത്ത്​ നീര്​ പിഴിഞ്ഞെടുക്കുക. അതിലേക്ക്​ ഫ്രഷ്​ ക്രീമും ഒരു ടേബിൾ സ്​പൂൺ തേനും ചേർക്കുക. ഇവ നന്നായി സംയോജിപ്പിക്കുകയും മുഖത്തും കഴുത്തിലും 15 മുതൽ 20 മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. പിന്നീട്​ ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയുക. ഇവ തയാറാക്കി വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷികുകകയും ചെയ്യാം. തുടർച്ചയായ ദിവസങ്ങളിൽ ഉപയോഗിച്ചാൽ ചർമത്തിൽ മാറ്റം കാണും.   

 

 ​ചർമത്തി​ന്‍റെ പരിക്ക്​ തീർക്കാം

 

കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നതുംഅന്തരീക്ഷ മലിനീകരണവും ചർമത്തിന്​ മങ്ങൽ ഏൽക്കാനും കേടുപാടുകൾ സംഭവിക്കാനും വഴിവെക്കും. ഏത്​ കാലാവസ്​ഥയിലും ഇത്​ സംഭവിക്കാം. രണ്ട്​ ടേബിൾ സ്​പൂൺ സ്​ട്രോബറിയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം തയാറാക്കുക. മിശ്രിതം വിരൽ ഉപയോഗിച്ച്​ മുഖം വട്ടത്തിൽ നന്നായി തടവുക. എട്ട്​ മുതൽ പത്ത്​ മിനിറ്റ്​ വരെ ഇങ്ങനെ ചെയ്യുക. എല്ലാ ദിവസവും ഇത്​ ആവർത്തിച്ചാൽ മുഖത്തിന്​ തിളക്കം വർധിക്കും.   

 

സോഫ്റ്റ് ചർമത്തിന്​

 

മയമുള്ളതും ഇൗർപ്പമുള്ളതുമായ ചർമം ഇഷ്​ടപ്പെടുന്നുവെങ്കിൽ അതിനുളള ജൈവിക മാർഗമാണ്​ സ്​ട്രോബറിയിലൂടെ ലഭിക്കുന്നത്​. ഒരു ടേബിൾ സ്​പൂൺ കൊക്കോ പൊടിയും സ്​ട്രോബറി നീരും ജൈവ തേനും  കൂട്ടിച്ചേർക്കുക. ശേഷം മുഖത്ത്​ പത്ത്​ മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖ ചർമത്തിന്​ മൃദുത്വവും മയവും ലഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.