1. നാരങ്ങയും നെല്ലിക്കയും
നിങ്ങളുടെ തലയോട്ടിയിൽ അടരുകളായി നിൽക്കുന്ന താരൻ എന്ന ബുദ്ധിമുട്ടിനെ നിയന്ത്രിക്കുന്നതിൽ മുൻപന്തിയിലാണ് നാരങ്ങയും നെല്ലിക്കയും ചേർന്നുള്ള മിശ്രിതം. ഇവയുടെ സ്വാഭാവിക ഗുണം തലയുടെ ചർമത്തിലെ നിർജീവ കോശങ്ങളുടെ രൂപാന്തരണത്തെ തടയുന്നു. കൂടാതെ മങ്ങിയ മുടിയിഴകൾക്ക് തിളക്കവും നൽകുന്നു. രണ്ട് ടേപിൾ സ്പൂൺ നാരങ്ങാ നീരിൽ അത്ര തന്നെ നെല്ലിക്കാ നീരും ചേർക്കുക. കോട്ടൺബാൾ ഉപയോഗിച്ച് ഇൗ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
2. നാരങ്ങയും തൈരും
താരൻ നീക്കാനും ബലവത്തായ മുടിക്കും നാരങ്ങയും തൈരും ചേർത്ത മിശ്രിതം ഫലപ്രദമാണ്. ഇവയിലെ സ്വാഭാവികമായ എൻസൈമുകളും ആസിഡുകളും താരൻ പൂർണമായും നീക്കാൻ സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് കലർത്തുക. മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
3. നാരങ്ങയും തേനും
നിങ്ങളുടെ മുടിയുമായി ബന്ധപെട്ട പല പ്രശ്നങ്ങൾക്കുമുള്ള അവസാന ഉത്തരമാണ് തേനും നാരങ്ങയും ചേർന്ന മിശ്രിതമെന്ന് കാണാനാകും. ചർമത്തിനടിയിലെ ഫംഗൽപ്രവർത്തനങ്ങനെ നിയന്ത്രിക്കാൻ തേനിലെ ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾക്ക് സാധിക്കുന്നു. ഇൗ മിശ്രിതം തലയോട്ടിയെ ഇൗർപ്പമുള്ളതാക്കി നിർത്തുകയും വരണ്ടുണങ്ങുന്നതും ചൊറിച്ചിലും തടയുകയും ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും മൂന്ന് ടേബിൾ സ്പൂൺ തേനും നന്നായി ചേർത്ത ശേഷം തലയോട്ടിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. 34 ദിവസം കൂടുമ്പോള്‍ ഇതാവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും.
4. നാരങ്ങയും മുട്ടയും
മുട്ട മുടിയിഴകൾക്ക് ഒരുക്കുന്ന സംരക്ഷണം സംബന്ധിച്ച് നമ്മുടെ മുത്തശ്ശിമാർ വെറുംവാക്ക് പറയുന്നതല്ല. അവർക്ക് അവരുടെതായ കാരണങ്ങളുണ്ട്. ഒരു മുട്ടയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർന്ന മിശ്രിതം താരൻ തടയാൻ മാത്രമല്ല, നിങ്ങളുടെ മുടിയിൽ മൊത്തത്തിൽ അത്ഭുതങ്ങൾ വരുത്തും. മുട്ട സ്വാഭാവികമായ കണ്ടീഷണറും ചർമം ഉരിഞ്ഞുപോകാൻ സഹായിക്കുകയും ചെയ്യുന്നു. ഇൗ മിശ്രിതം നിർജീവ കോശങ്ങളുടെ രൂപാന്തരണത്തെ പ്രതിരോധിക്കുന്നു. അടിച്ച മുട്ടയിലേക്ക് നാരങ്ങാനീര് ചേർക്കുക. തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
5. നാരങ്ങയും തേയിലപ്പൊടിയും
നാരങ്ങയുടെയും ചായപ്പൊടിയുടെയും ആൻറി മൈക്രോബിയൽ, ആന്റി ഒാക്സിഡന്റ് ഘടകങ്ങൾ താരനുള്ള മികച്ച പ്രതിവിധിയും കരിഞ്ഞുണങ്ങിയ ചർമ കോശങ്ങളെ പുനരീജ്ജീവിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടീ സ്പൂൺ ചായപ്പൊടി അരക്കപ്പ് ചൂടുള്ള വെള്ളത്തിൽ ചേർക്കുക. അൽപ്പം കഴിഞ്ഞ് അതിലേക്ക് ഒരു ടീ സ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇൗ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുമ്പോള്‍ ചൂട് കുറഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 20 മിനിറ്റിന് ശേഷം വെള്ളത്തിൽ കഴുകി കളയുക.