CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 36 Seconds Ago
Breaking Now

അപമര്യാദയായി തന്നോട് പെരുമാറിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തെ തല്ലിയെന്ന് രാധിക ആപ്‌തെ

ബോളിവുഡ് നായിക രാധികാ ആപ്‌തെയുട വെളിപ്പെടുത്തല്‍. ആദ്യ തമിഴ് ചിത്രത്തിന്റെ ആദ്യ ദിവസം തന്നോട് അപമര്യാദമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തെയാണ് തല്ലിയതെന്ന് രാധിക ആപ്‌തെ തുറന്നു പറഞ്ഞു. മുംബൈ മിററിന് വേണ്ടി നേഹ ദുബിയ നടത്തിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 'അത് സെറ്റിലെ എന്റെ ആദ്യ ദിവസമായിരുന്നു. തെന്നിന്ത്യയിലെ ഒരു പ്രമുഖതാരം എന്റെ കാലില്‍ അനാവശ്യമായി തോണ്ടി. സഹിക്കവയ്യാതെ മറ്റൊന്നും ആലോചിക്കാതെ നായകനെ തല്ലുകയായിരുന്നു.' എന്നാണ് രാധിക പറഞ്ഞത്.

സ്വന്തമായ നിലപാടുകള്‍ കൊണ്ടും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചും ശ്രദ്ധേയയായ നടിയാണ് രാധിക ആപ്‌തെ. 2012ല്‍ പ്രകാശ് രാജിന്റെ ധോണി എന്ന ചിത്രത്തിലൂടയാണ് രാധിക തമിഴ് ഇന്‍ഡസ്ട്രിയിലെത്തിയത്. പിന്നീട് രജനീകാന്തിനൊപ്പം കബാലിയിലും മികച്ച വേഷം കൈകാര്യം ചെയ്തു. അക്ഷയ്കുമാറിന്റെ പുതിയ ചിത്രം പാഡ്മാനിലും രാധിക ശ്രദ്ധേയവേഷത്തിലെത്തുന്നുണ്ട്. ചിത്രം ഇതിനോടകം 80 കോടി കഷക്ഷന്‍ നേടി മുന്നേറുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.