CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 14 Seconds Ago
Breaking Now

കമ്മാര സംഭവത്തില്‍ മൂന്നു ഗെറ്റപ്പില്‍ ദിലീപ്

ദിലീപും നമിതാപ്രമോദും പ്രധാനവേഷത്തിലെത്തുന്ന കമ്മാരസംഭവത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ മൂന്നു ഗറ്റപ്പുകളാണ് പോസ്റ്ററില്‍ ഉള്ളത്. സിനിമയില്‍ തൊണ്ണൂറ്റിയാറു വയസ്സുകാരന്റെ റോളും ദിലീപ് അഭിനയിക്കുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം വാര്‍ത്തയായി കഴിഞ്ഞു.ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും.

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റങ്ങള്‍ക്ക് പിന്നില്‍. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.