CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 49 Minutes 45 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് രഞ്ജിത്ത് മരണമടഞ്ഞു ; കേംബ്രിഡ്ജിലെ മലയാളിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുകെ മലയാളി സമൂഹം

ഇന്ന് വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്നു.

യുകെ മലയാളികളെ വേദനയിലാഴ്ത്തി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ ഇന്ന് വെളുപ്പിനെ മരണമടഞ്ഞു. തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സ നടത്തികൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാകുകയും ഇന്ന് വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്നു.

തലയിലെ രക്ത സ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയ നടത്തിയെങ്കിലും സുഖ പ്രാപ്തിയുണ്ടായില്ല. ശരീരാവയവങ്ങളെയെല്ലാം ബാധിക്കുകയായിരുന്നു. ന്യുമോണിയയാതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന രഞ്ജിത് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. സാമൂഹികമായ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. യുക്മ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുക്മ കലാമേളയില്‍ ആദരിക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.

കൂത്താട്ടുകുളം സ്വദേശിയാണ്. രണ്ടു തവണ യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായിരുന്നു.കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമാണ്. ആറു മാസത്തെ ആയുസ് മാത്രം വിധിച്ചിരുന്ന രഞ്ജിത് ഡോക്ടര്‍മാരെ തന്നെ അത്ഭുതപ്പെടുത്തി മൂന്നുവര്‍ഷക്കാലം ജീവിച്ചു, എല്ലാ കാര്യങ്ങളിലും സജീവ പങ്കാളിയായി.

കടുത്ത തലവേദനയായിരുന്നു തുടക്കം. വയറുവേദനയും കൂടി പിടിമുറുക്കിയതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യമായത്. പിന്നീട് തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി. വീണ്ടും രക്തസ്രാവത്തെ തുടര്‍ന്ന് ഒരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയനായി. എന്നിട്ടും രക്തസ്രാവം നിലച്ചിരുന്നില്ല. ഏവരും രഞ്ജിത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വേദനയിലാഴ്ത്തി മരണവാര്‍ത്തയെത്തുകയായിരുന്നു.

ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും താമസിക്കുന്നത്. രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.

രഞ്ജിത്തിന്റെ വിയോഗത്തില്‍ യൂറോപ്പ് മലയാളി അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.