CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 26 Seconds Ago
Breaking Now

ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു ; വിദ്യാ ബാലന്‍ നായിക

ആദ്യം ശ്രീദേവിയെ നായികയായി സിനിമ ചെയ്യാന്‍ ഒരുങ്ങിയ സംവിധായകന്‍ . മരിച്ചതോടെ ശ്രീദേവിയുടെ ജീവിതം സിനിമയാക്കുകയാണ് ഹന്‍സല്‍. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.

ബോളിവുഡിലെ പ്രശ്‌സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീദേവിയുടെ കഥ പറയുന്ന ചിത്രത്തില്‍ ആരാകും തങ്ങളുടെ പ്രിയതാരമായെത്തുകയെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.

ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. അവര്‍ക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച് താന്‍ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹന്‍സല്‍ വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.