CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 18 Seconds Ago
Breaking Now

നോര്‍ത്ത് ലണ്ടനിലെ തെരുവില്‍ 20-കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം വെടിവെച്ച് കൊന്നു; എന്‍ഫീല്‍ഡ് പ്രദേശം ഞെട്ടലില്‍; പോലീസ് അന്വേഷണം തുടങ്ങി

പുലര്‍ച്ചെയാണ് സംഭവസ്ഥലത്ത് നിന്നും വെടിയൊച്ച കേട്ടതായുള്ള വിവരം എമര്‍ജന്‍സി സര്‍വ്വീസുകളെ തേടിയെത്തുന്നത്

നോര്‍ത്ത് ലണ്ടനിലെ തെരുവില്‍ ഇന്ന് പുലര്‍ച്ചെ യുവാവിനെ വെടിവെച്ച് കൊന്നു. കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷമായിരുന്നു വെടിവെപ്പെന്ന് പോലീസ് വ്യക്തമാക്കി. ഇരുപതുകളില്‍ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സൗത്ത് സ്ട്രീറ്റിലെ എന്‍ഫീല്‍ഡില്‍ പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവങ്ങള്‍. മറ്റൊരു യുവാവിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. 

പുലര്‍ച്ചെയാണ് സംഭവസ്ഥലത്ത് നിന്നും വെടിയൊച്ച കേട്ടതായുള്ള വിവരം എമര്‍ജന്‍സി സര്‍വ്വീസുകളെ തേടിയെത്തുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം പരുക്കേറ്റ നിലയില്‍ രണ്ട് യുവാക്കളെ കണ്ടെത്തി. എന്നാല്‍ അരമണിക്കൂറിന് ശേഷം ഇതില്‍ വെടിയേറ്റ നിലയില്‍ കാണപ്പെട്ട യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. 

മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പിന്നീട് നടക്കും. 20-കളില്‍ പ്രായമുള്ള മറ്റൊരു യുവാവിനെയും കത്തിക്കുത്തേറ്റ നിലയില്‍ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. 

ഹോമിസൈഡ് & മേജര്‍ ക്രൈം കമ്മാന്‍ഡ് ഡിറ്റക്ടീവുമാര്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് മെട്രോപൊളിറ്റര്‍ പോലീസ് വക്താവ് അറിയിച്ചു. ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.