CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 20 Minutes 26 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തിയ മുന്‍ നഴ്‌സിന്റെ ഗതി ഇതാണ്; ആറ് ദിവസം മൂത്രത്തില്‍ മുങ്ങിയ തുണി ഉടുപ്പിച്ച് ലീഡ്‌സ് സെന്റ് ജെയിംസ് ആശുപത്രിയുടെ കോറിഡോറില്‍ തള്ളി; സേവനത്തിന് അംഗീകാരം നേടിയ 93-കാരി നേരിട്ടത് കടുത്ത അപമാനം

തനിക്ക് നേരിട്ട അനുഭവത്തിന് ആശുപത്രിയെയോ, ജീവനക്കാരെയോ കുറ്റം പറയാന്‍ സ്റ്റീവന്‍സ് ഒരുക്കമല്ല

എന്‍എച്ച്എസിലെ മഹത്തായ സേവനങ്ങള്‍ക്ക് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് 93-കാരി എനിഡ് സ്റ്റീവന്‍സ്. എന്‍എച്ച്എസില്‍ ലഭിക്കുന്ന സേവനങ്ങള്‍ മറ്റൊരിടത്തും ലഭിക്കാത്ത തരത്തില്‍ മഹത്തരമാക്കാന്‍ ശ്രമിച്ച വ്യക്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ജോലിയില്‍ നിന്നും വിരമിച്ച് പ്രായാധിക്യത്തിന്റെ മേഖകളിലൂടെ കടന്നുപോകുമ്പോള്‍ അതേ എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി തിരിച്ചെത്തിയ സ്റ്റീവന്‍സിനെ കാത്തിരുന്നത് അപമാനം നിറഞ്ഞ സേവനമായിരുന്നു. മൂത്രത്തില്‍ മുങ്ങിയ തുണി ഉടുപ്പിച്ച് ആറ് ദിവസമാണ് ഈ എംബിഇ നഴ്‌സിനെ ആശുപത്രിക്കാര്‍ കോറിഡോറില്‍ തള്ളിയത്. 

നട്ടെല്ലിന് പരുക്കേറ്റാണ് എനിഡ് സ്റ്റീവന്‍സിനെ വെസ്റ്റ് യോര്‍ക്ക്ഷയര്‍ ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലെ എ&ഇ വിഭാഗത്തില്‍ എത്തിക്കുന്നത്. ആറ് മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് ഇവര്‍ക്ക് പരിശോധന സിദ്ധിച്ചത്. പിന്നീട് നനഞ്ഞ വസ്ത്രത്തില്‍ തന്നെ ഒരു ക്യൂബിക്കിളില്‍ ഒറ്റയ്ക്ക് കിടത്തി. ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ ആയതിനാല്‍ നിസ്സഹായമായി കിടക്കാന്‍ മാത്രമാണ് ഈ മുത്തശ്ശിക്ക് സാധിച്ചത്. തന്റെ അര മുതല്‍ കീഴിലേക്ക് നനഞ്ഞ് കിടക്കുകയാണെന്ന് നഴ്‌സുമാരെ പല തവണ ഓര്‍മ്മിപ്പിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഒരു വാര്‍ഡില്‍ കിടക്ക ലഭിച്ചെങ്കിലും വീണ്ടും ട്രോളി എടുത്ത് പുറത്തേക്ക് തള്ളുകയായിരുന്നു. 

ആറ് ദിവസമാണ് വരാന്തയില്‍ കബോര്‍ഡിന് സമീപം കിടക്കേണ്ടി വന്നത്. തനിക്ക് നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ അപമാനമാണെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കിയ 18-ാം വയസ്സില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്ത് തുടങ്ങിയതാണ്. 59-ാം വയസ്സിലാണ് വിരമിച്ചത്. 41 വര്‍ഷക്കാലം സ്വന്തം കാലില്‍ നിന്നത് പണിയെടുത്ത് തന്നെയാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ തനിക്ക് നേരിട്ട അനുഭവത്തിന് ആശുപത്രിയെയോ, ജീവനക്കാരെയോ കുറ്റം പറയാന്‍ സ്റ്റീവന്‍സ് ഒരുക്കമല്ല. ഒരു നഴ്‌സിനോട് എന്തെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ട് പൂര്‍ത്തിയാകും മുന്‍പ് അടുത്ത ആള്‍ അവരോട് അടുത്ത സേവനം ആവശ്യപ്പെടും. അത്ര തിരക്കാണ് കാര്യങ്ങള്‍. 

ആളുകളെ കോറിഡോറില്‍ പാര്‍പ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായില്ല. മകള്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ മുന്‍ നഴ്‌സിനോട് ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് മാപ്പ് പറഞ്ഞു. സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന്റെ സമ്മര്‍ദം മൂലമാണ് ഈ മോശം സാഹചര്യം ഉണ്ടായതെന്നും ആശുപത്രി കൂട്ടിച്ചേര്‍ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.