CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 59 Seconds Ago
Breaking Now

താനൊരു ദേശീയ വാദിയാണ് ഒപ്പം മോദിയുടെ ആരാധികയും ; കങ്കണ

താനൊരു ദേശിയവാദിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്നും ബോളിവുഡ് താരം കങ്കണ റാണോത്ത്. ന്യൂസ്18 സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദേശീയതയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് താരം പങ്കുവെച്ചത്.

താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും തന്റെ ഐഡന്റിറ്റി ഇന്ത്യന്‍ എ്ന്നതാണെന്നും കങ്കണ പറഞ്ഞു.

യുവത്വത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്ക് എന്റെ ജീവിതത്തില്‍ വളര്‍ച്ച കാണണമെന്ന ആഗ്രഹമുണ്ട്. ഇന്ത്യ വളര്‍ന്നില്ലെങ്കില്‍ ഞാന്‍ വളരില്ലെന്ന തോന്നലാണെനിക്കുള്ളത്. ഞാനൊരു ഇന്ത്യക്കാരിയാണ്. ജനിച്ചത് ഇന്ത്യക്കാരിയാണ്. എനിക്ക് മറ്റൊരു ഐഡന്റിറ്റിയില്ല. ഞാന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാനൊരു ദേശീയവാദിയാണ് എന്നാണ്. അപ്പോള്‍ ചിലയാളുകള്‍ മുഖംചുളിച്ചു. താന്‍ അങ്ങനത്തെ ആളാണോ എന്ന്.അപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത് . നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത് അത്തരത്തിലുള്ള ആളാണല്ലേ എന്നത് കൊണ്ട് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഈ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ എന്തോ ആശയകുഴപ്പം ആളുകള്‍ക്കിടയില്‍ ഉണ്ടെന്ന് തോന്നുന്നു.

ഞാനിതിന് മുന്‍പ് ദേശീയത എന്ന വാക്ക് പോലും കേട്ടിരുന്നില്ല. നല്ലകാര്യം എന്താണെന്നാല്‍ ആളുകള്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്നതാണ്. നിങ്ങള്‍ക്കാരു ചോയിസുണ്ട്….വിശ്വസിക്കണോ വേണ്ടയോ എന്നത്. ഞാന്‍ മോദിയുടെ വിജയത്തിന്റെ വലിയൊരു ആരാധികയാണ്. നമുക്ക് ശരിയായ റോള്‍ മോഡല്‍സ് ജീവിതത്തില്‍ വേണമെന്ന് വിശ്വിസിക്കുന്ന ആളാണ് ഞാന്‍. ചായക്കടക്കാരനായിരുന്ന ഒരാള്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ വിജയമാണ്. എനിക്ക് തോന്നുന്നു അദ്ദേഹം ശരിയായ ഒരു റോള്‍ മോഡല്‍ ആണെന്ന്.

 




കൂടുതല്‍വാര്‍ത്തകള്‍.