CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 55 Seconds Ago
Breaking Now

ഡയാന രാജകുമാരിയുടെ അടിവസ്ത്രം മുതല്‍ സ്‌പ്രേ വരെ പാചകക്കാരന്റെ വീട്ടില്‍; രാജകുടുംബത്തിന്റെ ഉറക്കം കെടുത്തിയ സമസ്യക്ക് അന്ത്യം കുറിച്ചത് രാജ്ഞി

ചാള്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നായിരുന്നത്രേ ഈ ഇടപെടല്‍.

ഡയാന രാജകുമാരിയുടെ 310 വസ്തുക്കള്‍ കട്ടെടുത്ത പാചകക്കാരന്‍ ഇതായിരുന്നു പോള്‍ ബുറെലിന് സിദ്ധിച്ച ദുഷ്‌പേര്. 2001 ജനുവരി 18-നായിരുന്നു ഇദ്ദേഹത്തിന്റെ ചെഷയര്‍ റണ്‍കോണിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്നായിരുന്നു ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ മാക്‌സിന്‍ ഡി ബ്രണര്‍ അന്വേഷിച്ചത്. ഒന്നുമില്ലെന്ന മുന്‍ ബട്‌ലറുടെ മറുപടി നുണയായി മാറുന്നതാണ് പിന്നീട് കണ്ടത്.

പോളിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഡയാന രാജകുമാരിയുടെ നിരവധി വസ്തുക്കള്‍ കണ്ടെത്തി. പെയിന്റിംഗുകള്‍, ഡ്രോയിംഗ്, ഫോട്ടോഗ്രാഫുകള്‍ എന്നിങ്ങനെ നിരവധി വസ്തുക്കള്‍ പുറത്തുവന്നു. റെയ്ഡ് നടക്കുന്നതിന് മൂന്നര വര്‍ഷം മുന്‍പായിരുന്നു ഡയാനയുടെ മരണം. ഒടുവില്‍ മോഷണ മുതലുകളുടെ എണ്ണമേറി വന്നതോടെയാണ് ഡയാന തനിക്ക് സമ്മാനിച്ചതാണ് ഇവയെല്ലാമെന്ന് പോള്‍ വെളിപ്പെടുത്തിയത്. സ്വാഭാവികമായും പോലീസ് ഇത് വിശ്വസിച്ചില്ല.

പക്ഷെ ചുമരുകളിലെ ബോക്‌സുകളില്‍ നിന്നും ബാഗുകള്‍, ബ്ലൗസ്, വസ്ത്രങ്ങള്‍, നൈറ്റ് ഗൗണ്‍, അടിവസ്ത്രങ്ങള്‍, ഷൂ, ജംപര്‍, സ്യൂട്ട്, ഹാറ്റ് എന്നിവയെല്ലാം കണ്ടെത്തിയതോടെ കഥ മാറിത്തുടങ്ങി. വസ്ത്രങ്ങള്‍ക്ക് ഡയാനയുടെ സ്‌പ്രേ പുരട്ടിയിരുന്നു. 2000 വസ്തുക്കളാണ് പോളിന്റെ വസതിയില്‍ നിന്നും പോലീസ് ലോറിയില്‍ കയറ്റിവിട്ടത്. 2002-ല്‍ മോഷണക്കുറ്റത്തിനാണ് പോള്‍ ബുറെലിനെതിരെ കേസ് ആരംഭിച്ചത്. പക്ഷെ രാജ്ഞി ഈ സംഭവത്തില്‍ നാടകീയ ഇടപെട്ട് കേസ് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

ചാള്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നായിരുന്നത്രേ ഈ ഇടപെടല്‍. പോള്‍ ബുറെല്‍ കോടതിമുറിയില്‍ നിന്ന് പറയുന്ന കാര്യങ്ങളില്‍ ഡയാനയുടെ ലൈംഗിക ജീവിതം മുതല്‍ ഫിലിപ്പ് രാജകുമാരന്റെ ഭീഷണിക്കത്തുകള്‍ വരെ ഉള്‍പ്പെടുമായിരുന്നു. പിന്നണിയില്‍ നടന്ന ഒത്തുതീര്‍പ്പുകള്‍ക്കൊടുവില്‍ കേസ് പിന്‍വലിക്കപ്പെട്ടു. ബുറെല്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തും, ബുക്ക് എഴുതിയും കോടികള്‍ ഉണ്ടാക്കുന്നു. ഇനിയും പറയാത്ത മോശമായ രഹസ്യങ്ങള്‍ ഒരുപാടുണ്ടെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.