CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 52 Minutes 57 Seconds Ago
Breaking Now

കുടിയേറ്റക്കാരുടെ കുട്ടികളെ പഠിപ്പിക്കാന്‍ ഹിന്ദിയും തമിഴും ഉള്‍പ്പെടെ 35 ഭാഷകള്‍ പഠിച്ച ആന്‍ഡ്രിയ ലോകത്തിലെ മികച്ച അധ്യാപിക; ബ്രന്റ് സ്‌കൂളിലെ ഈ അധ്യാപികയെ തേടിയെത്തിയത് 715,000 പൗണ്ട് സമ്മാനം

യുകെയിലെ ഏറ്റവും ദരിദ്രമായ ഇടങ്ങളില്‍ ഒരു സ്ഥലത്താണ്ആന്‍ഡ്രിയ ജോലി ചെയ്യുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

അധ്യാപകര്‍ പല തരത്തിലുണ്ട്. നേരത്തെയുള്ള ഗുരുശിഷ്യ ബന്ധം ഇന്നത്തെ തലമുറയിലുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ ഈ കുറവ് നികത്താന്‍ യത്‌നിക്കുന്ന ചുരുക്കം ചില അധ്യാപകരുണ്ട്. അവര്‍ ലോകത്തിന്റെ ഏത് മൂലയിലായാലും അംഗീകാരം അവരെ തേടിയെത്തുക തന്നെ ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം ഈ വര്‍ഷം തേടിയെത്തിയത് ലണ്ടനിലെ ബ്രന്റിലുള്ള ആല്‍പേര്‍ട്ടണ്‍ കമ്മ്യൂണിറ്റി സ്‌കൂളിലേക്കാണ്.

ഈ സ്‌കൂളിലെ ആന്‍ഡ്രിയ സാഫിറകോവിനെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകരില്‍ നിന്നും മികച്ച അധ്യാപികയായി തെരഞ്ഞെടുത്തത്. കുടിയേറ്റക്കാരുുടെ മക്കളെ പഠിപ്പിക്കുമ്പോള്‍ ഭാഷ ഒരു വലിയ കടമ്പയായി മാറാറുണ്ട്. എന്നാല്‍ ഇതിന് മുന്നില്‍ നിന്നും ഓടിയൊളിക്കാന്‍ ആര്‍ട്ട് & ടെക്‌സ്‌റ്റൈല്‍ അധ്യാപിക തയ്യാറായില്ല. പകരം അവരുടെ ഭാഷകള്‍ പഠിക്കാന്‍ തയ്യാറായി. തന്റെ കുട്ടികളുമൊത്ത് സംവദിക്കാന്‍ ഭാഷ തടസ്സമാകരുതെന്ന് തീരുമാനിച്ച ഈ അധ്യാപിക സ്വായത്തമാക്കിയത് 35 ഭാഷകള്‍.

പഠനം മെച്ചപ്പെടുത്താന്‍ ഇത്രയൊക്കെ യത്‌നിച്ച ആന്‍ഡ്രിയയ്ക്ക് നാലാമത് വാര്‍ഷിക വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരമാണ് തേടിയെത്തിയത്. 715,000 പൗണ്ട് മൂല്യമുള്ള അവാര്‍ഡാണിത്. അധ്യാപക പ്രൊഫഷണില്‍ സംഭാവന നല്‍കിയ അധ്യാപകര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ലോകത്തിലെ 30,000 അപേക്ഷകരെ പിന്തള്ളിയാണ് ആന്‍ഡ്രിയയ്ക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്. യുകെയില്‍ ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ അധ്യാപിക കൂടിയാണ് ഇവര്‍.

യുകെയിലെ ഏറ്റവും ദരിദ്രമായ ഇടങ്ങളില്‍ ഒരു സ്ഥലത്താണ്ആന്‍ഡ്രിയ ജോലി ചെയ്യുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വിവിധ കുടുംബങ്ങള്‍ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന വീടുകളില്‍ നിന്നാണ് പല വിദ്യാര്‍ത്ഥികളും ഈ സ്‌കൂളില്‍ പഠിക്കാനെത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊലപാതകള്‍ നടക്കുന്ന ഇടംകൂടിയാണിത്. ഗുജറാത്തി, ഹിന്ദി, തമിഴ്, പോര്‍ച്ചുഗീസ്, സൊമാലി, അറബിക്, റൊമാനിയന്‍, പോളിഷ്, ഉര്‍ദ്ദു, ഇറ്റാലിയന്‍ തുടങ്ങി 35 ഭാഷകളാണ് ഇവര്‍ പഠിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.