CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 59 Seconds Ago
Breaking Now

പുലിമുരുകനെ മറികടക്കുന്ന ഗ്രാഫിക്‌സുമായി നീരാളി ; റിലീസ് തിയതി പ്രഖ്യാപിച്ചു

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പുലിമുരുകനെ വെല്ലുന്ന വിഎഫ്എക്‌സ് വര്‍ക്കാണ് ചിത്രത്തിലുള്ളത്. 

ജൂണ്‍ 14ന് ഈദ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ആദ്യം ചെറിയ ബജറ്റിലാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ ബഡ്ജറ്റില്‍ പ്ലാന്‍ ചെയ്ത 'നീരാളി ' പിന്നീട് ബിഗ് ബഡ്ജറ്റാകുകയായിരുന്നു.ബോളിവുഡിലെ ഏറ്റവും ഡിമാന്റുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ ഗാഡ്‌റിബുളാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. 

മഹേഷിന്റെ പ്രതികാരം, അതിന്റെ തമിഴ് പതിപ്പായ നിമിര്‍, മഹാനദി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. സന്തോഷ് തുണ്ടിയാണ് ഛായാഗ്രഹണം.

നാദിയാ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സ്റ്റീഫന്‍ ദേവസ്സിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.