CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 39 Seconds Ago
Breaking Now

വിവാഹ തലേന്ന് വരനെ റാഞ്ചി സുഹൃത്തുക്കള്‍ ; ഒടുവില്‍ പുലിവാലുപിടിച്ചു

വീട്ടുകാരും നാട്ടുകാരും വരനെ തേടി നെട്ടോട്ടമായി. പോലീസിലും പരാതി നല്‍കി.

വിവാഹ ദിവസം വധൂവരന്മാര്‍ക്ക് പണിയുമായി ന്യൂജന്‍ സുഹൃത്തുക്കള്‍ ഇറങ്ങുന്നത് ഒരു ട്രെന്‍ഡാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പാനൂരിന് അടുത്ത് കടവത്തൂരില്‍ കൈവിട്ട കളിയാണ് നടന്നത്. കല്യാണ തലേന്ന് രാത്രി സംഘം വരനെ റാഞ്ചി. ബന്ധുക്കള്‍ വരനു വേണ്ടി അന്വേഷണം തുടങ്ങി. പെണ്‍വീട്ടിലും വിവരമറിഞ്ഞു. രണ്ടുവീട്ടുകാരും കരച്ചിലിലുമായി. മൊബൈല്‍ സ്വിച്ച് ഓഫുമായിരുന്നു.

വീട്ടുകാരും നാട്ടുകാരും വരനെ തേടി നെട്ടോട്ടമായി. പോലീസിലും പരാതി നല്‍കി. താമസിയാതെ വരന്റെ പിതാവിന്റെ ഫേണില്‍ നിന്ന് കൂട്ടുകാരന്‍ ഫോണ്‍ ചെയ്തു. വിട്ടുകിട്ടാന്‍ ഒരു ലക്ഷം വേണമെന്നും നിബന്ധന വച്ചു. പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയ ശേഷം അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് നാലു സുഹൃത്തുക്കളേയും വരനേയും കണ്ടെത്തിയത്. നാലു പേരും കൂടി ചെറുക്കനെ റാഞ്ചുകയായിരുന്നു. തമാശയ്ക്കാണ് മോചന ദ്രവ്യം ചോദിച്ചതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്ത ശേഷം നിക്കാഹ് മംഗളമായി നടന്നു. ക്ഷമ ചോദിച്ചതോടെ സുഹൃത്തുക്കളെ വെറുതെ വിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.