CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 58 Minutes 45 Seconds Ago
Breaking Now

വിവാദ വെളിപ്പെടുത്തലുമായി നടി രാധിക ആപ്‌തെ വീണ്ടും ; ഒഡീഷന് വേണ്ടി അതു ചെയ്യേണ്ടിവന്നു

വിവാദ വെളിപ്പെടുത്തലിലൂടെ തുറന്നടിക്കുന്ന മറുപടിയിലൂടെ ശ്രദ്ധേയയായ നടിയാണ് രാധിക ആപ്‌തേ. മോശമായി പെരുമാറിയ സൂപ്പര്‍സ്റ്റാറിനെ അടിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി താരം രംഗത്തി. ഒരു ചിത്രത്തിന്റെ ഓഡിഷന് വേണ്ടി ഫോണ്‍ സെക്‌സ് അനിവാര്യമായി വന്നുവെന്ന് രാധിക.

ഒരു ചാനല്‍ പരിപാടിക്കിടെ അപ്രതീക്ഷിതമായിട്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ദേവ് ഡി എന്ന അനുരാഗ് കശ്യപ് ചിത്രത്തിനായിട്ടായിരുന്നു അത്. ഓഡിഷനു വേണ്ടി ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടതായി വന്നു. ആ സമയത്ത് താന്‍ പൂനൈയിലായിരുന്നുവെന്നും എന്നാല്‍ ആ സംഭവത്തിനുശേഷം തനിക്ക് അങ്ങിനെയൊരു കാര്യം വേണ്ടിവന്നിട്ടില്ലെന്നും രാധിക വെളിപ്പെടുത്തി.

2009 ല്‍ പുറത്തിറങ്ങിയ ദേവ് ഡിയില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കോച്‌ലിന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. 

നേരത്തെ തെലുങ്ക് സൂപ്പര്‍സ്റ്റാറിനെ അടിച്ചെന്ന വാര്‍ത്തയില്‍ സോഷ്യല്‍മീഡിയ ഇപ്പോഴും ചര്‍ച്ചയിലാണ്. ആ താരം ആരെന്ന സൂചന പുറത്തുവന്നെങ്കിലും നടിയുടെ തുറന്നുപറച്ചില്‍ ചിലരെയെങ്കിലും ചൊടിപ്പിച്ചിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.