CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 32 Seconds Ago
Breaking Now

എന്നാലും നീയെന്നെ മറന്നില്ലല്ലോ; ഹാരി രാജകുമാരന്റെ വിവാഹത്തിന് ക്ഷണം ലഭിച്ച മുന്‍ കാമുകി എല്ലി ഗൗള്‍ഡിംഗ് ആഹ്ലാദത്തില്‍; പ്രേമമൊക്കെ മറന്ന ഇവര്‍ നല്ല കൂട്ടുകാര്‍

ഹാരി-മെഗാന്‍ വിവാഹ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ഈ ഗായിക എത്തുമെന്നാണ് സൂചന.

നിങ്ങളുടെ മുന്‍ കാമുകിയെ അല്ലെങ്കില്‍ കാമുകനെ സ്വന്തം വിവാഹത്തിലേക്ക് ക്ഷണിക്കാന്‍ എത്ര പേര്‍ക്ക് ധൈര്യം കാണും. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ആ മാനസികാവസ്ഥ കാണൂ. എന്തായാലും ഹാരി രാജകുമാരന്‍ ആ കൂട്ടത്തില്‍ പെടും. മെഗാന്‍ മാര്‍ക്കിളുമൊപ്പമുള്ള വിവാഹത്തിലേക്ക് ഹാരി തന്റെ മൂന്ന് മുന്‍ കാമുകിമാരെയും ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക ക്ഷണം ലഭിച്ച മുന്‍ കാമുകി എല്ലി ഗൗള്‍ഡിംഗ് ഇതില്‍ വളരെ സന്തോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാരി-മെഗാന്‍ വിവാഹ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ഈ ഗായിക എത്തുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ മുന്‍ കാമുകിമാരായ ക്രെസിഡ ബോണസ്, ചെല്‍സി ഡേവി എന്നിവര്‍ക്കൊപ്പം എല്ലിയും ചടങ്ങിനെത്തി വിവാഹം കണ്‍നിറയെ കാണും. പ്രേമം പൊളിഞ്ഞെങ്കിലും രാജകുമാരനുമായി ഇവര്‍ക്ക് മികച്ച സൗഹൃദമാണുള്ളത്.

രാജകുമാരനുമായി എല്ലി മികച്ച സൗഹൃദം പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ വിവാഹത്തില്‍ വളരെ സന്തോഷത്തിലുമാണ്. ചടങ്ങില്‍ ഇവരുടെ പാട്ടൊന്നും കാണില്ലെങ്കിലും സുഹൃത്തിന്റെ വിവാഹം അടിച്ച് പൊളിക്കാനാണ് തീരുമാനം. യൂജീന്‍ രാജകുമാരിയും ഗായികയുടെ സുഹൃത്താണ്, ശ്രോതസ്സ് വെളിപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.