CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 46 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഓങ്കോളജി നഴ്‌സിനോട് തിരിച്ചുചെയ്തത് ഈ ക്രൂരത; ബവല്‍ ക്യാന്‍സര്‍ ബാധിച്ച നഴ്‌സിന് ചികിത്സയില്ലെന്ന് എന്‍എച്ച്എസ്; 3 മാസം ആയുസ്സ് വിധിച്ച 42കാരി ക്രൗഡ്ഫണ്ട് നടത്തി ചികിത്സ നേടേണ്ട ഗതികേടില്‍?

ബെവാസിസുമാബ് എന്ന മരുന്നിന് തനിക്ക് കുറച്ച് കൂടി സമയം അനുവദിക്കാന്‍ കഴിയുമെന്നാണ് ഈ നഴ്‌സിന്റെ പ്രതീക്ഷ.

ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ ഒരുപാട് ആത്മാര്‍ത്ഥതയോടെ ചില കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യും, അത് ഒന്നും പ്രതീക്ഷിച്ച് കൊണ്ടായിരിക്കുകയുമില്ല. പക്ഷെ തിരിച്ച് ഒരു ആവശ്യം ഉയരുന്ന സമയത്ത് സഹായിക്കാനോ ഒപ്പം നില്‍ക്കാനോ ഇവര്‍ ഉണ്ടാകാതെ വരുമ്പോഴുള്ള മാനസിക തകര്‍ച്ചയുടെ ആഴം വളരെ വലുതാണ്. എന്‍എച്ച്എസിലെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒപ്പം നിന്ന് തന്റെ ജീവിതലക്ഷ്യം പോലെ ആ ദൗത്യം നിര്‍വ്വഹിച്ച വ്യക്തിയാണ് നഴ്‌സ് ലോറ ഹാരിസ്. എന്നാല്‍ ഈ 42-കാരിക്ക് ബവല്‍ ക്യാന്‍സര്‍ പിടിപെട്ടല്‍ ചികിത്സ എന്‍എച്ച്എസില്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ സ്വന്തം ചികിത്സ നടത്തേണ്ട ഗതികേടിലാണ് ഈ നഴ്‌സ്. 

കഴിഞ്ഞ വര്‍ഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ ലോറയ്ക്ക് സ്‌റ്റേജ് ഫോര്‍ ബവല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്, മൂന്ന് മാസത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍ നഴ്‌സിന് നല്‍കേണ്ട മെഡിക്കേഷന്‍ എന്‍എച്ച്എസില്‍ ലഭ്യമല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. തന്റെ രോഗബാധയെക്കുറിച്ച് ചിന്തിക്കാതെ നോര്‍ത്ത് ഡിവോണ്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ മറ്റ് ക്യാന്‍സര്‍ രോഗികളെ പരിപാലിക്കാന്‍ ഈ സ്‌പെഷ്യലിസ്റ്റ് ഓങ്കോളജി നഴ്‌സ് തിരിച്ചെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ പോലും ഞെട്ടി. എന്നാല്‍ കീമോതെറാപ്പിയും, റേഡിയോതെറാപ്പിയും ഒക്കെയായി ചികിത്സ നടത്തുമ്പോഴും ലോറയുടെ സമയം കടന്നുപോയി കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ബെവാസിസുമാബ് എന്ന മരുന്നിന് തനിക്ക് കുറച്ച് കൂടി സമയം അനുവദിക്കാന്‍ കഴിയുമെന്നാണ് ഈ നഴ്‌സിന്റെ പ്രതീക്ഷ. ഇതിന് രണ്ട് റൗണ്ട് ട്രീറ്റ്‌മെന്റ് എടുക്കാന്‍ 40,000 പൗണ്ട് അടിയന്തരമായി കണ്ടെത്തേണ്ട അവസ്ഥയിലാണ് ലോറ. അവാസ്റ്റിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്നിന് ക്യാന്‍സറിന്റെ മുന്നേറ്റത്തെ മൂന്ന് മാസത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് തെളിഞ്ഞിട്ടുണ്ട്. ചില ബവല്‍ ക്യാന്‍സറുകളെ മൂന്ന് വര്‍ഷം വരെ പിടിച്ചുനിര്‍ത്തിയ കേസുകളും ഉണ്ടായിട്ടുണ്ട്. ഒരു ഓങ്കോളജി നഴ്‌സെന്ന നിലയില്‍ താന്‍ എതിരിടുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധ്യമുള്ളതായി ലോറ വ്യക്തമാക്കുന്നു. 'പക്ഷെ ഭൂമിയിലെ ജീവിതം തീര്‍ന്നിട്ടില്ല. എനിക്ക് ഇനിയും ചിലത് ചെയ്യാനുണ്ടെന്നാണ് തോന്നുന്നത്. ഈ ചികിത്സ വഴി കുറച്ച് സമയം കുടുംബത്തോടൊപ്പം ചെലവാക്കാന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ', തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് നഴ്‌സ് കൂട്ടിച്ചേര്‍ത്തു. 

ഭര്‍ത്താവ് പോളും, രണ്ട് മക്കളും, ഭര്‍ത്താവിന്റെ മകനും ഇവര്‍ക്കൊപ്പമുണ്ട്. ഇതിനിടെ പ്രായമായ അമ്മയെ പരിപാലിക്കുന്നുമുണ്ട് ലോറ. ഇംഗ്ലണ്ടിലും, വെയില്‍സിലും ഈ മരുന്ന് എന്‍എച്ച്എസില്‍ ഉപയോഗിക്കാന്‍ നൈസ് അനുവദിക്കുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.