CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 50 Seconds Ago
Breaking Now

സൗദിയില്‍ മലയാളി വീട്ടമ്മ തൂങ്ങിമരിച്ചു ; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കേ

മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും അല്‍ ഹസ്സയില്‍ തന്നെ അടക്കണമെന്നും യുവതി ആത്മഹത്യാ കുറിപ്പിലെഴുതിയിട്ടുണ്ട്

സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണ്ണയെയാണ് സൗദി ഹഫൂഫില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുവര്‍ഷമായി കുടുംബത്തോടൊപ്പം സൗദിയിലാണ് താമസം. പത്തില്‍ പഠിക്കുന്ന മകളെ സ്‌കൂളിലേക്ക് അയച്ച ശേഷം സുവര്‍ണ്ണ ആത്മഹത്യ ചെയ്യുകയായിരുന്നു. മടങ്ങിയെത്തിയ മകള്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അച്ഛനെ വിളിച്ചുവരുത്തി. ജനലിലൂടെ വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞെരമ്പ് മുറിച്ചിരുന്നനതായും പോലീസ് വ്യക്തമാക്കി.                                                                                                                                മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും അല്‍ ഹസ്സയില്‍ തന്നെ അടക്കണമെന്നും യുവതി ആത്മഹത്യാ കുറിപ്പിലെഴുതിയിട്ടുണ്ട് .പ്രവാസ ജീവിതം മതിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം.മൂത്ത മകള്‍ സാന്ദ്ര നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് ജയരാജന്‍ വൃക്ക രോഗത്തിന് ചികിത്സയിലാണ്.

പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കിങ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെയും മക്കളുടെയും ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.