CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 49 Seconds Ago
Breaking Now

ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും തേടിയെത്തും; ബാങ്ക് ഹോളിഡേ ദിനം അപ്പാടെ മഴയില്‍ മുങ്ങുമെന്ന് ആശങ്ക; താപനില 22 സെല്‍ഷ്യസിലേക്ക് ഉയരുന്നതിനിടെ കാര്‍മേഘങ്ങള്‍

കുറഞ്ഞ സമയത്തില്‍ ശക്തമായ മഴ പെയ്യുമെന്നതിനാല്‍ വീടുകളില്‍ വെള്ളം കയറാനും, ഗതാഗത തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ്

സുഖകരമായ ചൂട് ആസ്വദിക്കുന്ന ബ്രിട്ടനിലേക്ക് മഴ മേഘങ്ങള്‍ വരുന്നു. ഇടിമിന്നലോട് കൂടി ശക്തമായ മഴയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിടേണ്ടി വരിക. ഇതോടെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് അപ്പാടെ മഴയില്‍ മുങ്ങുമെന്ന ആശങ്കയും ശക്തമായി. 

ഇന്നലെ സൗത്ത് ഇംഗ്ലണ്ട് ഭാഗങ്ങളില്‍ 20 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ഇത് ഇന്ന് 22 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും രൂപപ്പെടുന്നതായാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇംഗ്ലണ്ടിലെ മധ്യ, സൗത്ത് ഭാഗങ്ങളിലും, വെയില്‍സിലും രാത്രിയോടെ മഴയെത്തുമെന്നാണ് സൂചന. One Met Office thunderstorm warning has been issued for South West England and Wales from 8pm tonight until 8am tomorrow. A separate similar warning is also in place for South East England from 11pm tonight until 6am tomorrow. Both are pictured above

അര്‍ദ്ധരാത്രിയോടെ ഇടിമിന്നലും, മഴയും സൗത്ത് ഇംഗ്ലണ്ടിലെ നോര്‍ത്ത്-വെസ്റ്റ് മേഖലയിലേക്ക് നീങ്ങി, വെയില്‍സിലേക്ക് എത്തും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും രാത്രി 8 മുതല്‍ രാവിലെ 8 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് മുതല്‍ മൂന്ന് വരെ മണിക്കൂറുകളില്‍ 50 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. 

ഇതിന് പുറമെ രാത്രി 11 മണി മുതല്‍ നാളെ രാവിലെ 6 വരെ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനും സമാനമായ മുന്നറിയിപ്പ് നിലവിലുണ്ട്. ഒന്നോ, രണ്ടോ മണിക്കൂറില്‍ 25 എംഎം വരെ മഴയ്ക്കാണ് ഇവിടെ സാധ്യത. കുറഞ്ഞ സമയത്തില്‍ ശക്തമായ മഴ പെയ്യുമെന്നതിനാല്‍ വീടുകളില്‍ വെള്ളം കയറാനും, ഗതാഗത തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. കൂടാതെ പവര്‍കട്ടിനും, കെട്ടിടങ്ങള്‍ക്ക് ശക്തമായ കാറ്റില്‍ കേടുപാട് സംഭവിക്കാനും ഇടയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.