CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 47 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ വീട്ടില്‍ 250 ബോംബുകള്‍ കുന്നുകൂട്ടിയ 29-കാരന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ; യുദ്ധവും ക്ഷാമവും പ്രതീക്ഷിച്ച പരിപാടിയ്‌ക്കൊടില്‍ ബോംബ് പൊട്ടി

അക്രമണം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കിയതിനാണ് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.

കുടുംബവീട്ടില്‍ സൂക്ഷിച്ച് വെയ്ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ 29-കാരനായ റീകോ ഫെര്‍ണാണ്ടെസിന് സ്‌ഫോടക വസ്തുക്കളാണ് വീട്ടില്‍ സൂക്ഷിച്ച് വെയ്ക്കാന്‍ ആഗ്രഹമുണ്ടായത്. യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും കാലമാണ് വരാനിരിക്കുന്നതെന്നായിരുന്നു റീകോയുടെ ചിന്ത. ബ്രിസ്‌റ്റോളിലെ ബെഡ്മിന്‍സ്റ്ററിലുള്ള ഇയാളുടെ വീട്ടില്‍ ഒരു സ്‌ഫോടനം നടന്നതോടെയാണ് വന്‍ശേഖരം പോലീസ് കണ്ടെടുത്തത്.

250 സ്‌ഫോടക വസ്തുക്കളും, സൈനിക ഉപകരണങ്ങളും അമ്മയും അച്ഛനും താമസിക്കുന്ന വീട്ടില്‍ കുന്നുകൂട്ടിയതിന് റീകോയ്ക്ക് മൂന്ന് വര്‍ഷവും നാല് മാസവും ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ബോംബുകള്‍ക്ക് പുറമെ ഭേദഗതി വരുത്തിയ വെടിക്കോപ്പുകള്‍, അമ്മ്യൂണിഷന്‍ കണ്ടെയിനര്‍, ബുള്ളറ്റ്പ്രൂഫ് വെസ്റ്റ്, സൈനിക വേഷങ്ങള്‍ എന്നിവയും റീകോ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

ബെഡ്‌റീമിലെ ഷെഡിലാണ് ഐഇഡി സൂക്ഷിച്ചത്. പടിക്കെട്ടുകള്‍ താഴെ മൂന്ന് കെമിക്കലുകള്‍, കരിമരുന്ന്, ഇടിഎന്‍ എന്നിവയാണ് റീകോ ശേഖരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8ന് നടന്ന സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. സ്‌ഫോടനത്തില്‍ പരുക്കേറ്റ റീകോയ്ക്ക് രണ്ടാഴ്ച ആശുപത്രിയിലും കിടക്കേണ്ടി വന്നു.

അക്രമണം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കിയതിനാണ് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.