CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 12 Seconds Ago
Breaking Now

എന്തുപറയണമെന്ന് അറിയില്ല ; ഒരു ഭാരതിയനെന്ന നിലയില്‍ തലകുനിച്ച് നില്‍ക്കാനേ കഴിയുന്നുള്ളൂ ; കത്വ സംഭവത്തില്‍ രോക്ഷമറിയിച്ച് പൃഥ്വിരാജ്

എന്റെ മകളെയോര്‍ത്തും ഭാര്യയെയോര്‍ത്തും ഉറങ്ങാന്‍ കഴിയുന്നില്ല.

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ രോക്ഷം പ്രകടിപ്പിച്ച് ചലച്ചിത്രനടന്‍ പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയിലൂടെ നിലപാടുകള്‍ അറിയിക്കുന്ന അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.

ഒരു ഭാരതീയന്‍ ആയിപ്പോയതില്‍ അറപ്പ് തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലൊരു സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെയും പൃഥ്വി സംസാരിച്ചു.

എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ പ്രതികരണം ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്താണ് ഈ വിഷയത്തില്‍ പറയേണ്ടതെന്ന് തനിക്കറിയില്ലെന്നാണ് താരം പറഞ്ഞത്. ആ കുട്ടിയുടെ അച്ഛനെപ്പോലെ എന്നും എന്റെ മകളെ കണ്ടുകൊണ്ടാണ് ഞാനുണരുന്നത്. ശരിക്കും ഈ സ്ഥിതിയില്‍ ഞാന്‍ ഭയപ്പെടുന്നു. എന്റെ മകളെയോര്‍ത്തും ഭാര്യയെയോര്‍ത്തും ഉറങ്ങാന്‍ കഴിയുന്നില്ല.

ഒരച്ഛനെന്ന നിലയില്‍ ആ എട്ടുവയസ്സുകാരിയുടെ അച്ഛന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. ഒരു ഭര്‍ത്താവെന്ന നിലയില്‍ ആ ഭാര്യയുടെ അവസ്ഥയും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

ആരെപ്പറ്റിയാണ് പറയേണ്ടത്. ആര്‍ക്കെതിരെയാണ് നിലപാടെടുക്കേണ്ടത് എന്നൊന്നും മനസ്സിലാകുന്നില്ല. ഒരു ഇന്ത്യാക്കാരനെന്ന് നിലയില്‍ ഇപ്പോള്‍ സ്ഥിരമായി അനുഭവിച്ചുവരുന്ന നാണക്കേടാ്ണ് തനിക്ക് തോന്നുന്നതെന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്

 




കൂടുതല്‍വാര്‍ത്തകള്‍.