CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 21 Seconds Ago
Breaking Now

ഇക്കുറി വിഷുവിന് ട്രോള്‍ ആശംസ; ഹരിശ്രീ അശോകന്റെ കൃഷ്ണ വേഷം സൂപ്പര്‍ഹിറ്റ്

കൃഷിയെക്കുറിച്ചും, സമൃദ്ധിയെക്കുറിച്ചുമുള്ള വാക്കുകള്‍ പോയ്മറഞ്ഞു

ഇത് ട്രോളുകളുടെ കാലമാണ്. എന്തിലും ഏതിലും തമാശ കണ്ടെത്തുന്ന അവസ്ഥ. വിഷു ആശംസകളില്‍ ഇക്കുറി ഇത് തന്നെ ആവര്‍ത്തിച്ചപ്പോള്‍ കൃഷിയെക്കുറിച്ചും, സമൃദ്ധിയെക്കുറിച്ചുമുള്ള വാക്കുകള്‍ പോയ്മറഞ്ഞു. പകരം ട്രാന്‍സ് ഡിജെ ഗാനങ്ങളുടെ അകമ്പടിയോടെ ഹരിശ്രീ അശോകന്റെ കൃഷ്ണ വേഷമായി മലയാളിക്ക് കണിയായി പ്രചരിച്ചത്. 

വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലും എന്ന് തുടങ്ങി സകലമാന ഇടത്തും ഹരിശ്രീ അശോകന്റെ കൃഷ്ണവേഷം ഓടക്കുഴല്‍ വിളിച്ചെത്തി, അല്‍പ്പം ഡിജെയോട് കൂടി. എന്തായാലും മലയാളിയുടെ കൃഷിയുത്സവത്തിലും, പുതുവര്‍ഷത്തിലും പുതുമ തേടുന്ന തലമുറ ഡിജെ മിക്‌സ് ചെയ്തപ്പോള്‍ നന്നായോ ഇല്ലയോ എന്നത് കാഴ്ചക്കാരന്റെ മനോധര്‍മ്മം പോലിരിക്കും!




കൂടുതല്‍വാര്‍ത്തകള്‍.