CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 14 Seconds Ago
Breaking Now

വ്യാജ ഗ്രീക്ക് ഐഡി ഉപയോഗിച്ച് എന്‍എച്ച്എസില്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ; 31-കാരിക്ക് 14 മാസത്തെ ജയില്‍ശിക്ഷ; അനധികൃത കുടിയേറ്റക്കാരി കാര്‍ഡിഫില്‍ താമസിച്ച് ആനുകൂല്യങ്ങളും നേടി

എന്‍എച്ച്എസിനെ പറ്റിച്ചതിനാണ് ശിക്ഷ.

ചികിത്സ തേടിയെത്തുന്ന ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തലവേദനയാണ് എന്‍എച്ച്എസ് എന്നാണ് പൊതുവെയുള്ള ആരോപണം. കൃത്യസമയത്ത് ചികിത്സ ലഭിക്കില്ല, ഓപ്പറേഷന്‍ റദ്ദാക്കുന്നു തുടങ്ങി നൂറായിരം പരാതികളാണ് ഉയരാറുള്ളത്. എന്നാല്‍ വ്യാജന്‍മാര്‍ക്ക് ചികിത്സ ലഭിക്കാന്‍ എന്‍എച്ച്എസില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ഈ വാര്‍ത്ത വെളിവാക്കുന്നത്. യുകെയിലേക്ക് രഹസ്യമായി ലോറിയില്‍ കയറി എത്തിയ ശേഷം വ്യാജ ഐഡി ഉപയോഗിച്ച് എന്‍എച്ച്എസില്‍ 72,000 പൗണ്ടിന്റെ പുതിയ കിഡ്‌നി സംഘടിപ്പിച്ച അല്‍ബേനിയക്കാരിക്ക് 14 മാസത്തെ ജയില്‍വാസമാണ് കോടതി വിധിച്ചത്. 

ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ പുരുഷനൊപ്പം ജീവിക്കാനാണ് യൂറോപ്പില്‍ നിന്നും ലോറിയില്‍ ഒളിച്ച് 31-കാരി ഫാത്മിറ തഫ യുകെയിലെത്തിയത്. ഇവിടെയെത്തിയ തഫയ്ക്ക് വ്യാജ ഗ്രീക്ക് ഐഡി തരപ്പെടുത്തി നല്‍കി. എലെനി മനോളം എന്ന പുതിയ പേരില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെ നല്‍കുന്ന ആനുകൂല്യങ്ങളും കൈപ്പറ്റി സുഖമായി കഴിയവെയാണ് കിഡ്‌നി അസുഖം തേടിയെത്തിയത്. കാര്‍ഡിഫില്‍ താമസിക്കവെയായിരുന്നു ഇത്. 

കാര്‍ഡിഫിലെ വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 2016 ഒക്ടോബറില്‍ ഇവര്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായി. എന്‍എച്ച്എസിന് ചെലവ് 72,469 പൗണ്ട്. എന്നാല്‍ ഈ ചികിത്സയ്ക്ക് ഇവര്‍ അര്‍ഹതയുണ്ടായിരുന്നില്ല. 2017 മാര്‍ച്ചില്‍ ഫോളോ അപ്പ് അപോയിന്റ്‌മെന്റിന് എത്തിയപ്പോഴാണ് ഒരു നഴ്‌സിന് മുന്നില്‍ ഇവര്‍ കരഞ്ഞത്. ഇതോടെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കാമുകനൊപ്പം കഴിയാന്‍ എത്തിയതാണെന്നും ഇദ്ദേഹത്തെ നാടുകടത്തിയെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 

ഹോം ഓഫീസ് ഇന്റര്‍വ്യൂവില്‍ കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടു. ഇവരുടെ അഭയാര്‍ത്ഥി അപേക്ഷ ഇപ്പോള്‍ നിലവിലുണ്ട്. എന്നിരുന്നാലും എന്‍എച്ച്എസിനെ പറ്റിച്ചതിനാണ് ശിക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.