CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 25 Seconds Ago
Breaking Now

അഭിഷേക് ബച്ചന്റെ ഫോണ്‍ പരിശോധിക്കാറുണ്ടോ ; ഐശ്വര്യയുടെ മറുപടിയിങ്ങനെ

ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് ഐശ്വര്യയും അഭിഷേകും. 11 വര്‍ഷം തികയുകയാണ് ദാമ്പത്യം. ഐശ്വര്യയുടെ മുന്‍ അഭിമുഖത്തിന്റെ വീഡിയോ വൈറലാകുകയാണ്. റാപിഡ് ഫയര്‍ റൗണ്ടിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. അവതാരകന്റെ ചോദ്യത്തിന് താന്‍ ചെയ്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും ഇല്ലാത്തവയ്ക്ക് ഒരിക്കലുമില്ല എന്നും എഴുതിയ ബോര്‍ഡ് ഉയര്‍ത്തി കാണിക്കുന്നുണ്ട് താരം.

എന്നെങ്കിലും എപ്പോഴെങ്കിലും പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആലോചനയില്ലാതെ ഐശ്വര്യ ഒരിക്കലുമില്ല എന്നെഴുതിയ ബോര്‍ഡാണ് ഉയര്‍ത്തി കാണിച്ചത്.

എപ്പോഴെങ്കിലും സിനിമ കണ്ട് ഉറങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉറക്കം തൂങ്ങിയിട്ടുണ്ട്. പക്ഷെ അത് സിനിമയുടെ കുഴപ്പം കൊണ്ടല്ല ,അമിതമായ ക്ഷീണം കാരണമാണെന്നായിരുന്നു ആഷിന്റെ മറുപടി. 

ഏതെങ്കിലും സിനിമ ചെയ്തതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് താരം മറുപടി നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.