CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 54 Minutes 37 Seconds Ago
Breaking Now

പ്രണയം നടിച്ചു കൂടെകൂടി ; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവാവ് നാലു വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി കരുതി വച്ചത് കിടിലന്‍ പണി

അയല്‍വാസിയായ പെണ്‍കുട്ടിയെ സൗഹൃദത്തിലൂടെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് നാലു വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. തിരുവനന്തപുരം മേനംകുളം തുമ്പ കിന്‍ഫ്ര അപ്പാരന്‍ പാര്‍ക്കിന് സമീപം കരോളിന്‍ ഹൗസില്‍ കിരണ്‍ ഫ്രക്ലിന്‍(26) ആണ് പിടിയിലായത്. 2014 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ പെണ്‍കുട്ടിയെ സൗഹൃദത്തിലൂടെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ശാരീരികമായി ഉപയോഗിക്കുകയും ചെയ്തു.

വിവാഹാലോചനകള്‍ വന്നതോടെ വീട്ടുകാര്‍ പറയുന്ന വിവാഹം നടത്താന്‍ ഉപദേശിച്ച് യുവാവ് നാടുവിട്ടു. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലിയ്ക്ക് കയറുകയും ചെയ്തു. വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്ത് ആളെ കിട്ടി. വിമാനത്താവളത്തില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.