CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 52 Seconds Ago
Breaking Now

മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി ; കൊല്ലപ്പെട്ട ഷമേജിന്റെ ബന്ധുക്കളെ കണ്ടില്ല

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മാധ്യമങ്ങളോട് പ്രതികരിച്ചുമില്ല.

മാഹിയില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ സിപിഎം നേതാവ് ബാബു കണ്ണപ്പൊയിലിന്റെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ബാബുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി എട്ടു മിനിറ്റോളം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. എന്നാല്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മാധ്യമങ്ങളോട് പ്രതികരിച്ചുമില്ല.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, മത്സ്യ ഫെഡ് ചെയര്‍മാന്‍ സിപി കുഞ്ഞിരാമന്‍, നേതാക്കളായ എം സുരേന്ദ്രന്‍, എംസി പവിത്രന്‍, തലശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുറപ്പ് നല്‍കി. ഇതിന് ശേഷം കോഴിക്കോട്ടേയ്ക്ക് പോയി. ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെ കിലോമീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാബുവിന്റെ വീട്ടിലെത്തിയിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.