CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 37 Seconds Ago
Breaking Now

അമ്മമാര്‍ക്കായി ഒരു ദിനം; യഥാര്‍ത്ഥത്തില്‍ എല്ലാ ദിവസവും അവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നതല്ലേ നല്ലത്

ലോകത്തില്‍ എല്ലാത്തിനും ഒരു ദിനം ആഘോഷിക്കാനായി മാറ്റിവെയ്ക്കുന്നുണ്ട്. അതുപോലെയാണ് മാതൃദിനവും കടന്നുവരുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓരോരുത്തരും മുതിര്‍ന്ന് കഴിഞ്ഞാല്‍, ജീവിതത്തിന്റെയും ജോലിയുടെയും തിരക്കിലേക്ക് കടന്ന് കഴിഞ്ഞാല്‍ നമ്മുടെ മാതാപിതാക്കള്‍ക്ക് എത്രത്തോളം ശ്രദ്ധ നല്‍കും?

അത്രയേറെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനെങ്കിലും ചെവി നല്‍കുന്ന മക്കളുടെ എണ്ണം തീരെ കുറവാണെന്ന് പറയേണ്ടതായി വരും. അമ്മമാര്‍ക്കായി ഒരു ദിനം ആഘോഷിക്കുമ്പോള്‍ ലോകസുന്ദരിയായ മാനുഷി ഛില്ലാര്‍ പറഞ്ഞത് ഓര്‍ക്കേണ്ടതുണ്ട്. 

'ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കേണ്ട ജോലി ചെയ്യുന്നത് അമ്മമാരാണ്. അത്രയേറെ ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ യത്‌നിക്കുന്ന അമ്മയാണ് ഏറ്റവും കൂടുതല്‍ വേതനം വാങ്ങാന്‍ അര്‍ഹയാകേണ്ടത്', ഈ ഉത്തരം മാനുഷിക്ക് ലോകസുന്ദരി പട്ടം നേടിക്കൊടുത്തെങ്കിലും ഇത് ഓരോ മക്കള്‍ക്കുമുള്ള ചോദ്യമാണ്, ആലോചിക്കൂ. ഈ നിമിഷമെങ്കിലും, നമ്മുടെ ലോകത്ത് അവര്‍ക്കും ഒരു ഇടംനല്‍കാം. 




കൂടുതല്‍വാര്‍ത്തകള്‍.