CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 11 Seconds Ago
Breaking Now

അവള്‍ കാമുകന്റെ കൂടെ ഇറങ്ങിനടന്നത് കൊണ്ടാണ് പീഡിപ്പിക്കപ്പെട്ടത് ; നിര്‍ഭയ പീഡനത്തെ കുറിച്ച് വിവാദ പരാമര്‍ശവുമായി മുജാഹിദ് ബാലുശേരി

ആ പെണ്‍കുട്ടി സ്ത്രീധര്‍മം മറന്നുവെന്നും മുജാഹിദ് ബാലുശേരി പറഞ്ഞു.

ഡല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയ പെണ്‍കുട്ടിയെ ആക്ഷേപിച്ച് പ്രഭാഷകനായ മുജാഹിദ് ബാലുശേരി രംഗത്ത്. അന്യപുരുഷന്റെ കൂടെ ഇറങ്ങി നടന്നത് കൊണ്ടാണ് അവള്‍ പീഡിപ്പിക്കപ്പെട്ടത്. ആ പെണ്‍കുട്ടി സ്ത്രീധര്‍മം മറന്നുവെന്നും മുജാഹിദ് ബാലുശേരി പറഞ്ഞു.  അവള്‍ കാമുകന്റെ കൂടെ അബധസഞ്ചാരത്തിന് ഇറങ്ങി.  ഇതാണ് നിര്‍ഭയ പീഡനത്തിന് ഇരയാകുന്നതിനുള്ള കാരണം. ഇത് മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യല്‍  എന്ന ഫെയ്‌സ്ബുക്ക് പേജില്‍ സ്ത്രീവിരുദ്ധപ്രസംഗമോ എന്ന തലക്കെട്ട് സഹിതമാണ് അദ്ദേഹം പങ്കുവച്ചത്. സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

ഈ പ്രസംഗം മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാക്യം പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. വിവാദ പരാമര്‍ശം മണിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തിലാണ് മുജാഹിദ് ബാലുശേരി നടത്തിയത്.

ഭര്‍ത്താവിന് മാത്രമാണ് ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവകാശം. അല്ലാതെ അത് അന്യപുരുഷന്മാര്‍ക്ക് ആസ്വദിക്കാനുളള പുറമ്പോക്ക് ഭൂമിയല്ല. ഭര്‍ത്രാ രക്ഷതി യൗവനേ എന്ന കാര്യം നിര്‍ഭയ മറന്നു. രാത്രിയില്‍ അവള്‍ അന്യപുരുഷന്റെ കൂടെ കറങ്ങി നടന്നു. ഇത് ആളുകള്‍ വിസ്മരിച്ചു. നിര്‍ഭയ തന്നെയാണ് അവളെ ബലാത്സംഗം ചെയ്യാനുള്ള അവസരം ഒരുക്കിയതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു. മുജാഹിദ് ബാലുശേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്തിയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.