CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 13 Seconds Ago
Breaking Now

തിയേറ്ററിലെ പീഡനം ; പ്രതീകള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ; പോലീസുകാരും കെണിയിലായി

പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതോടെ കൂടുതല്‍ വകുപ്പു ചുമത്തുകയായിരുന്നു.

എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതി മൊയ്തീന്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടാക്കിയ പോലീസിനെതിരേയും പോക്‌സോയിലെ കൂടുതല്‍ വകുപ്പു ചുമത്തി കേസ്. നേരത്തെ പ്രതികള്‍ക്കെതിരെ പോക്‌സോയിലെ 9,1016 വകുപ്പുകളും ബാലനീതിനിയമം 75 വകുപ്പുകളുമാണ് ചുമത്തിയത്. ഇതില്‍ പ്രതി രക്ഷപ്പെടാനുള്ള പഴുതുമുണ്ടായിരുന്നു. വിവാദമായതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിടുകയായിരുന്നു.

നേരത്തെ ചുമത്തിയ വകുപ്പില്‍ ബാലികയ്ക്ക് നേരെ അതിക്രമം, സ്വകാര്യ ഭാഗങ്ങളിലെ സ്പര്‍ശനം എന്നിവയാണ് വരുന്നത്. എന്നാല്‍ പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതോടെ കൂടുതല്‍ വകുപ്പു ചുമത്തുകയായിരുന്നു.

അതേ സമയം പ്രതി മൊയ്തീന്‍കുട്ടിയുമായി തനിക്ക് ഏറെ കാലത്തെ ബന്ധമുണ്ടെന്നും കോര്‍ട്ടേഴ്‌സില്‍ സന്ദര്‍ശിക്കാറുണ്ടെന്നും അമ്മ പോലീസിനോട് പറഞ്ഞു. തിയറ്ററില്‍ അമ്മയുടെ സമ്മതത്തോടെയാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത്.ഞായറാഴ്ചയാണ് കുട്ടിയെ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ചത്.ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കുട്ടിയ്ക്ക് വിശദമായ കൗണ്‍സിലിങ് ആവശ്യമാണെന്ന് സമിതി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.