CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 26 Seconds Ago
Breaking Now

പിതാവിന്റെ കൈപിടിച്ച് വിവാഹത്തിനെത്താന്‍ പറ്റാത്ത ദുഃഖത്തില്‍ മെഗാന്‍; വെഡ്ഡിംഗ് റിഹേഴ്‌സലില്‍ കണ്ണീരണിഞ്ഞ് വധുവും, ഹാരി രാജകുമാരനും!

ചടങ്ങുകള്‍ക്ക് എത്തില്ലെന്ന തോമസ് മാര്‍ക്കിളിന്റെ തീരുമാനം മാറ്റണമെന്ന് മെഗാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ലോകം ഉറ്റുനോക്കുന്ന വിവാഹമാണ് മെഗാന്‍ മാര്‍ക്കിളിന്റെയും, ഹാരി രാജകുമാരന്റെയും. അതിലൊരു പാളിച്ച കണ്ടാല്‍ ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ചുറ്റുമുള്ളവര്‍. അതുകൊണ്ട് തന്നെയാണ് വിവാഹ ചടങ്ങുകള്‍ കൃത്യതയോടെ നടത്താന്‍ ഒരു റിഹേഴ്‌സല്‍ ആവശ്യമായി വരുന്നത്. ഇന്നലെ നടന്ന വിവാഹ റിഹേഴ്‌സലില്‍ മെഗാനും, ഹാരിയും കണ്ണീരോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മെഗാന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതാണ് ഈ ദുഃഖത്തിന് കാരണമെന്നാണ് കരുതുന്നത്. വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ അനുജന്റെ ബെസ്റ്റ്മാനായി എത്തുന്ന വില്ല്യം രാജകുമാരനും റിഹേഴ്‌സല്‍ നടത്തി കാര്യങ്ങള്‍ ഒന്നുകൂടി തീര്‍ച്ചപ്പെടുത്തി. അമേരിക്കയില്‍ മെഗാന്റെ പിതാവിന്റെ ആരോഗ്യനില സുഖകരമല്ലെന്ന വാര്‍ത്ത ഇരുവരെയും കണ്ണീരിലാഴ്ത്തിയെന്നാണ് രാജകീയ ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. വില്ല്യമും ദുഃഖത്തിലായിരുന്നു. 

ചടങ്ങുകള്‍ക്ക് എത്തില്ലെന്ന തോമസ് മാര്‍ക്കിളിന്റെ തീരുമാനം മാറ്റണമെന്ന് മെഗാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതവും സര്‍ജറിയും നടത്തിയതോടെ ചടങ്ങിനെത്തില്ലെന്ന് ഉറപ്പാകുകയായിരുന്നു. 150,000 രാജകീയ ആരാധകരാണ് ബെര്‍ക്ഷയര്‍ പട്ടണത്തിലേക്ക് ഒഴുകിയെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ എത്തുന്നത്. തെരുവുകളില്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ പോലീസ് അനുവദിക്കാത്തത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 

വന്‍സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈന്യവും സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തിറങ്ങും. 




കൂടുതല്‍വാര്‍ത്തകള്‍.