CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 13 Seconds Ago
Breaking Now

അവര്‍ ഇനി ഭാര്യയും ഭര്‍ത്താവും; ഹാരിയും, മെഗാനും സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ഒന്നായി; ഇത് ബ്രിട്ടീഷ് രാജവംശം മുന്‍പെങ്ങും കാണാത്ത വിവാഹം; കണ്ണീരോടെ ഒരു ചുംബനത്തില്‍ അവരൊന്നായി

കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയാണ് ഇരുവരെയും ഭാര്യാഭര്‍ത്താക്കന്‍മാരായി പ്രഖ്യാപിച്ചത്

രാജവംശം ഇന്നുവരെ കാണാത്ത വിവാഹച്ചടങ്ങുകളുമായി ഹാരി രാജകുമാരനും മെഗാന്‍ മാര്‍ക്കിളും ഒന്നായി. വിവാഹത്തില്‍ രാജകുടുംബം കാണിക്കാത്ത വികാര പ്രകടനങ്ങളും ഈ വിവാഹത്തിലെ സവിശേഷതകളായി. ആയിരക്കണക്കിന് അതിഥികളെ സാക്ഷിനിര്‍ത്തി ഹൃദയത്തില്‍ ഇടംനേടിയ ചുംബനത്തിലൂടെയാണ് മെഗാനും, ഹാരിയും ആ സുവര്‍ണ്ണ നിമിഷത്തെ അവിസ്മരണീയമാക്കിയത്.

വധു വിവാഹവേദിയിലേക്ക് കടന്നെത്തിയത് മുതല്‍ ഇമോഷണലായിരുന്നു ഹാരി. ചാള്‍സ് രാജകുമാരന്റെ കൈപിടിച്ചാണ് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലിലേക്ക് മെഗാന്‍ കടന്നെത്തിയത്. പിതാവിന് പുതിയ സസെക്‌സ് ഡ്യൂക്കായി തെരഞ്ഞെടുക്കപ്പെട്ട ഹാരി നന്ദി പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് മെഗാന്റെ പിതാവ് ചടങ്ങിനെത്തില്ലെന്ന് അറിയിക്കുന്നത്.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരെ സാക്ഷിയാക്കി കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയാണ് ഇരുവരെയും ഭാര്യാഭര്‍ത്താക്കന്‍മാരായി പ്രഖ്യാപിച്ചത്. തന്റെ പുതിയ ഭര്‍ത്താവിനോട് ചുംബനം മെഗാന്‍ ചോദിച്ച് വാങ്ങുകയായിരുന്നു. 'നമ്മള്‍ ചുംബിക്കുമോ?' എന്ന ചോദ്യത്തിന് 'ഉവ്വ്' എന്ന മറുപടി നല്‍കിക്കൊണ്ടായിരുന്നു ഇരുവരും പ്രണയം നിറഞ്ഞ ചുംബനം കൈമാറിയത്.

നവവധൂവരന്‍മാര്‍ വിന്‍ഡ്‌സറില്‍ കാത്തുനിന്ന ആയിരങ്ങളുടെ അനുഗ്രഹവും ഏറ്റുവാങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.