CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 38 Seconds Ago
Breaking Now

മിഡില്‍സ്ബറോയില്‍ ഇന്ത്യന്‍ യുവതിയെ കൊന്നത് ഭര്‍ത്താവ് തന്നെ ; ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും

കഴിഞ്ഞ തിങ്കളാഴ്ചയാണ് മിഡില്‍സ്ബറോ ലിന്‍തോര്‍പ്പിലെ വീടിനുള്ളില്‍ ജെസീക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മിഡില്‍സ്ബറോയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതിയെ കൊന്നത് ഭര്‍ത്താവ് തന്നെ. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊലക്കുറ്റം ചുമത്തി. മിഡില്‍സ്ബറോയിലെ ഫാര്‍മിസ്റ്റ് ആയിരുന്ന ജെസീക്ക പട്ടേലെന്ന ഇന്ത്യന്‍ യുവതിയെ കൊന്നതിനാണ് ഭര്‍ത്താവ് മിതേഷ് പട്ടേലിനെതിരെ കൊലക്കുറ്റം ചുമത്തിയത്. അതേ സമയം മിതേഷ് എന്തിനാണ് ക്രൂരത ചെയ്തതെന്ന് വ്യക്തമല്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മിഡില്‍സ്ബറോ ലിന്‍തോര്‍പ്പിലെ വീടിനുള്ളില്‍ ജെസീക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് അടുത്തു തന്നെ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു ജെസീക്കയും മിതേഷും. ഇവരുടെ വീട്ടില്‍ വിശദമായ പരിശോധന നടത്തിയ പോലീസ് ഭര്‍ത്താവ് മിതേഷിനെ അറസ്റ്റ് ചെയ്യുകയും ടീസൈസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കൊലപാതക കുറ്റം ചുമത്തുകയും ആയിരുന്നു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്.

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഫോറന്‍സിക് ടീമുമാണ് ജെസീക്ക കൊല്ലപ്പെട്ട വീട്ടില്‍ പരിശോധന നടത്തി സുപ്രധാനമായ വിവരങ്ങള്‍ കണ്ടെത്തി മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ജെസീക്കയുടെ മരണ വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളനാവാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജെസീക്കയുടെ കുടുംബം കടുത്ത വേദനിയിലാണ്.തങ്ങളുടെ വേദന മനസിലാക്കണമെന്ന് കുടുംബം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.